CinemaMollywoodNEWS

മമ്മൂട്ടിയുടെ കുടുംബത്തില്‍ നിന്ന് ഒരാള്‍ കൂടി വെള്ളിത്തിരയിലേക്ക്

മമ്മൂട്ടി കുടുംബത്തില്‍ നിന്ന് ഒരാള്‍ കൂടി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കാന്‍ തയ്യാറെടുക്കുന്നു, മമ്മൂട്ടിയുടെ സഹോദരി പുത്രന്‍ അഷ്കര്‍ സൗദാനാണ് മലയാളത്തില്‍ മുഖം കാണിക്കാന്‍ ഒരുങ്ങുന്നത്. സന്ദീപ് അജിത്‌ കുമാര്‍ സംവിധാനം ചെയ്യുന്ന ‘ദൈവത്തിന്‍റെ നിയമം’ എന്ന ചിത്രത്തിലാണ് അഷ്കര്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം കോഴിക്കോട് അളകാപുരി ഹോട്ടലില്‍ വച്ച് നടന്നു. ബെഞ്ചമിന്‍ ചാക്കോ എന്ന പോലീസ് ഓഫീസറുടെ വേഷത്തിലാണ് അഷ്കര്‍ എത്തുന്നത്. ത്രില്ലര്‍ ഗണത്തിലുള്ള ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് പീതാംബരനാണ്. കോഴിക്കോടും പരിസരപ്രദേശങ്ങളിലുമായി സിനിമയുടെ ചിത്രീകരണം നടക്കും. രബീഷ് എസ് ബോസ്, വിഥദന്‍ മാക്സിമ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button