ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ച ദുല്ഖര്‍ ചിത്രം സോളോയുടെ ക്ലൈമാക്സ് മാറ്റിയതാണ്. ഇതിനെതിരെ വാദപ്രതിവാദങ്ങള്‍ നടക്കുകയാണ്. എന്നാല്‍ താരാധിപത്യം അരങ്ങു വാഴുന്ന സിനിമാ ലോകത്ത് ആദ്യമായി അല്ല റിലീസ് ചെയ്ത ശേഷം ചിത്രം എഡിറ്റ് ചെയ്യപ്പെടുന്നത്.
മോഹന്‍ലാലിനെ നായനാക്കി സിബി മലയില്‍ അണിയിച്ചൊരുക്കിയ ചിത്രമാണ് കിരീടം. സേതുമാധവനായി മോഹന്‍ലാല്‍ ആടിത്തിമിര്‍ത്ത ചിത്രത്തില്‍ നായകനു പരാജയമാണ് അവസാനം സംഭവിക്കുന്നത്. എന്നിരുന്നാലും കിരീടം മോഹന്‍ലാലിനു സമ്മാനിച്ചത് വന്‍ വിജയമായിരുന്നു. പതിനെട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകന്‍ എ എല്‍ വിജയ് ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്തു. അജിത്തായിരുന്നു ചിത്രത്തില്‍ നായകന്‍.
മലയാളികള്‍ സ്വീകരിച്ച കിരീടത്തിനു തമിഴില്‍ വന്‍ പരാജയമാണ് ഉണ്ടായത്. ചിത്രത്തിന്‍റെ ക്ലൈമാക്സ് കാരണമാണെന്ന് പറഞ്ഞു അജിത്ത് ഫാന്‍സ് ചിത്രത്തിന്‍റെ ക്ലൈമാക്സ് തിരുത്താന്‍ ആവശ്യപ്പെട്ടു. ഫാന്‍സ് നിര്‍ബന്ധപ്രകാരം ചിത്രത്തിന്റെ ക്ലൈമാക്സ് മാറ്റിയെങ്കിലും ബോക്സ്ഓഫീസില്‍ ചിത്രം വന്‍ പരാജയമായി മാറുകയായിരുന്നു.
Post Your Comments