മലയാളത്തിന്റെ ഭാവഗായകന് പി ജയചന്ദ്രന് തന്റെ നിലാപടുകള്‍ ഒരു മടിയും കൂടാതെ എപ്പോഴും തുറന്നുപറയാറുള്ള വ്യക്തിയാണ്, മുന്‍പൊരിക്കല്‍ ഒരു ടിവി ചാനലിലെ അഭിമുഖ പരിപാടിക്കിടെ പഴയകാല ഗാനങ്ങള്‍ റീമിക്സ് ചെയ്യുന്ന രീതിയെ പി ജയചന്ദ്രന് നിശിതമായി വിമര്‍ശിച്ചിരുന്നു.
റീമിക്സ് ചെയ്യുന്നത് ഒരു രോഗമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. റീമിക്സ് ചെയ്യാന്‍ പഴയകാല സിനിമാ ഗാനങ്ങള്‍ തെരഞ്ഞെടുക്കുന്നത് തെറ്റായ പ്രവണതയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘കരിമുകില്‍ കാട്ടിലെ’ എന്ന് തുടങ്ങുന്ന ഗാനമൊക്കെ റീമിക്സ് ചെയ്തതില്‍ രാഘവന് മാഷിനെപ്പോലെയുള്ളവര്‍ ഏറെ വേദനിച്ചിരുന്നുവെന്നും, രാഘവന് മാഷ് അത് പലപ്പോഴും തന്നോട് തുറന്നു പറഞ്ഞിട്ടുണ്ടെന്നും അഭിമുഖത്തിനിടെ പി ജയചന്ദ്രന് വ്യക്തമാക്കി.
Post Your Comments