സൗബിന് ഷാഹിര്‍ പുതുമുഖതാരങ്ങളെ അണിനിരത്തി ഒരുക്കിയ ‘പറവ’ വിജയത്തിലേക്ക് കുതിക്കുകയാണ്. ചിത്രത്തിന്റെ വിജയാഘോഷങ്ങള്‍ക്കിടയില്‍ ഷൂട്ടിംഗ് ഇടയിലെ രസകരമായ സംഭവങ്ങള്‍ പുറത്തു വിടുകയാണ് അണിയറ പ്രവര്‍ത്തകര്‍. മട്ടാഞ്ചേരിയിലെ വിവിധ ചുമരുകളിലും പലകകളിലും ചോക്കു കൊണ്ടും കരി കൊണ്ടും എഴുതിയ ടൈറ്റിലുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആ ടൈറ്റിലുകള്‍ എഴുതിയ കലാകാരന്മാരെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുകയാണ് ദുല്‍ഖര്‍ സല്മാന്.
ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായ ഈച്ചാപ്പിയുടെയും ഹസീബിന്റെയും വേഷം അവതരിപ്പിച്ച അമല്‍ഷാ, ഗോവിന്ദ പൈ എന്നിവരുടെ കൈകളാണ് ടൈറ്റിലിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് ദുല്‍ഖര്‍ പറയുന്നു. ‘നമ്മുടെ സ്വന്തം പടത്തിന്റെ ടൈറ്റില്‍ എഴുതിയ ഈച്ചാപ്പിക്കും ഹസീബിനും ഇരിക്കട്ടെ ഒരു കുതിരപ്പവന്‍’ എന്ന അഭിനന്ദനങ്ങളോടെ ദുല്‍ഖര്‍ ഇരുവരുടെയും വീഡിയോ പങ്കു വച്ചു.
Post Your Comments