മലയാള സിനിമയില്‍ മെഗാസ്റ്റാര്‍ ആയി വിലസുന്ന മമ്മൂട്ടിയ്ക്ക് കരിയറില്‍ ധാരാളം ചിത്രങ്ങള്‍ പരാജയമായിരുന്നു. തുടരെ തുടരെ ചിത്രങ്ങള്‍ പരാജയപ്പെട്ടതോടെ മമ്മൂട്ടി എന്ന നടന്റെ കാലം കഴിഞ്ഞെന്നും വിമര്‍ശകര്‍ പറഞ്ഞു. എന്നാല്‍ പരാജയമായ നടന്‍ മതിയെന്ന് ഉറപ്പിച്ചുകൊണ്ട് കഥാകൃത്ത് ടെന്നീസ് ജോസഫും സംവിധായകന്‍ ജോഷിയും ന്യൂ ഡല്‍ഹി എന്നൊരു ചിത്രം ഒരുക്കാന്‍ തീരുമാനിച്ചു. എന്നാല്‍ നായകന്‍ മമ്മൂട്ടിയാണെന്നും അറിയുന്ന നിര്‍മ്മാതാക്കള്‍ ആ ചിത്രം ചെയ്യാന്‍ വിസ്സമതിച്ചു. ഒന്‍പതു നിര്‍മ്മാതാക്കളാണ് മമ്മൂട്ടി നായകന്‍ ആണെങ്കില്‍ ന്യൂ ഡല്‍ഹി ചെയ്യാന്‍ തയ്യാറല്ലെന്നു അറിയിച്ചത്. മോഹന്‍ലാല്‍ നായകനായാല്‍ ചിത്രം ചെയ്യാമെന്നും അവരില്‍ പലരും അറിയിച്ചു.
എന്നാല്‍ ചിത്രം മമ്മൂട്ടിയെ നായകനായി തന്നെ ഒരുക്കണമെന്നുതന്നെയായിരുന്നു ജോഷിയുടെ തീരുമാനം. ഒടുവില്‍ ദൈവത്തെ പോലെ ഒരു നിര്‍മ്മാതാവിനെ അവര്‍ക്ക് ലഭിച്ചു, ജോയ് തോമസ്. സുരേഷ് ഗോപി, വിജയ രാഘവന്‍, സുമലത എന്നിവര്‍ എത്തിയ ചിത്രത്തില്‍ വില്ലന്‍ ആകാന്‍ ടി ജി രവിയെ ആണ് പരിഗണിച്ചിരുന്നത്. എന്നാല്‍ ഇനി വില്ലന്‍ വേഷങ്ങള്‍ ചെയ്യുന്നില്ലെന്ന തീരുമാനത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയായിരുന്നു രവി. അതുകൊണ്ട് ആ വേഷം ജഗന്നാഥ വര്‍മ്മയെ തേടിയെത്തി.
ആളും ആരവും ഒന്നും ഇല്ലാതിരുന്ന ചിത്രം ആദ്യ ഷോയില്‍ തന്നെ മികച്ച അഭിപ്രായം നേടി. അക്കാലത്തെ ബോക്സ് ഓഫീസ് വിജയമായി ചിത്രം മാറുകയും ചെയ്തു.
Post Your Comments