
ബോളിവുഡ് നടി കങ്കണയ്ക്കെതിരെ നടന്‍ ആദിത്യ പഞ്ചോളി. ആദിത്യ പഞ്ചോളിയുമായി സ്നേഹബന്ധത്തിൽ ആയിരുന്നുവെന്നും അയാൾ തന്നെ ഉപദ്രവിക്കുമായിരുന്നുവെന്നും കങ്കണ നേരത്തെ പ്രതികരിച്ചിരുന്നു, ഇതിനെതിരെയായിരുന്നു ആദിത്യ പ്രതികരണവുമായി രംഗത്തെത്തിയത്. ആദിത്യ പഞ്ചോളിയുടെ ഭാര്യയായ സെറീന വഹാബിനെ കുറിച്ചും കങ്കണ ചില മോശം പരാമർശങ്ങൾ ഉന്നയിച്ചിരുന്നു.
ആദിത്യ പഞ്ചോളിയുടെ വാക്കുകളിലേക്ക്
“എന്നെയും എന്റെ കുടുംബത്തെയും അനാവശ്യ പ്രശ്നങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണ് കങ്കണ. ഞാൻ സ്ത്രീകളെ ഉപദ്രവിക്കുന്നവനാണെന്ന രീതിയിലാണ് അവര്‍ ഓരോന്ന് പറഞ്ഞു പ്രചരിപ്പിക്കുന്നത്. ഒരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങളാണ് ഇതൊക്കെ. എന്റെ കുടുംബത്തെ കുറിച്ച് എനിക്ക് ആശങ്കയുണ്ട്”- ആദിത്യ പഞ്ചോളി
Post Your Comments