ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ‘ഒടിയന്‍. പരസ്യ സംവിധായകന്‍ ശ്രീകുമാര മേനോന്‍ ഒരുക്കുന്ന ആദ്യ ബിഗ് ബഡ്ജറ്റ് ചിത്രമാണ് ഒടിയന്‍. വാരണാസിയിലും മറ്റും ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തിന്റെ സെറ്റിലെ ചിത്രങ്ങളൊന്നും സമൂഹമാധ്യമങ്ങളില്‍ ഇടരുതെന്നാണ് അണിയറ പ്രവര്‍ത്തകരുമായുണ്ടാക്കിയിട്ടുള്ള കരാര്‍. എന്നാല്‍ ഇതില്‍ നിന്നും മാറി ഒടിയന്‍ സെറ്റിലെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. ആദ്യ ചിത്രം ആരംഭിച്ച സന്തോഷം പങ്കുവച്ചുകൊണ്ട് ശ്രീകുമാര്‍ മേനോന്‍ ഒരു ചിത്രം ഷെയര്‍ ചെയ്തിരുന്നു. ഇതിനു പിന്നലെയാണ് ചിത്രീകരണ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
ചിത്രത്തിലെ രഹസ്യങ്ങളും പുറത്തു പോകരുത്. എന്നാല്‍ മൂല രഹസ്യം തന്നെ ചോരുന്ന ചിത്രം ക്യാമറാമാന്‍ ഷാജി കുമാര്‍ ഫെയ്സ് ബുക്കിലിട്ടുവെന്നതാണ് ഇപ്പോഴത്തെ ചര്‍ച്ച. സംവിധായകന്റെ നിര്‍ദ്ദേശങ്ങളെ അപ്പാടെ ലംഘിക്കുന്ന നീക്കമായിരുന്നു ഇതെന്നും ഇതില്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് നീരസമുണ്ടെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നു . കഥയും കഥാ സാഹചര്യങ്ങളും പുറത്തു പോകുന്നത് ചിത്രത്തിന്റെ വിജയ സാധ്യതയെ പോലും ബാധിക്കുമെന്നായിരുന്നു സംവിധായകന്‍ ഏവരോടും പറഞ്ഞത്. ഇതിന് വിരുദ്ധമായാണ് ക്യാമറാമാന്‍ പുതിയ ചിത്രം പോസ്റ്റ് ചെയ്തത്.
ഗംഗയുടെ തീരത്ത് നിന്ന് ഒടിയന്‍ മാണിക്ക്യന്റെ കഥ പറഞ്ഞ് മോഹന്‍ലാല്‍ എത്തിയത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കാശിയില്‍ നിന്ന് മാണിക്ക്യന്‍ തേന്‍കുറിശ്ശിയിലെത്തിയ കഥയാണ് വാരാണസിയില്‍ ചിത്രീകരിച്ച വീഡിയോയില്‍ മോഹന്‍ലാല്‍ പറയുന്നത്. ശ്രീകുമാര്‍ മേനോന്റെ പുതിയ ചിത്രം ഒടിയന്റെ പ്രചാരണാര്‍ത്ഥമാണ് വീഡിയോ ഒരുക്കിയത്. ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ഷാജികുമാറിനെയും സംഘട്ടനം ഒരുക്കിയ പീറ്റര്‍ ഹെയ്നിനെയും സംവിധായകന്‍ ശ്രീകുമാര്‍ മേനോനെയും ലാല്‍ വീഡിയോയില്‍ പരിചയപ്പെടുത്തുന്നുണ്ട്. ഒടിയന്‍ മാണിക്യന്റെ 30 മുതല്‍ 60 വയസ്സു വരെയുള്ള പ്രായം അവതരിപ്പിക്കുന്നുണ്ട്. മഞ്ജു വാര്യരാണ് നായിക. ദേശീയ അവാര്‍ഡ് ജേതാവും, മാധ്യമപ്രവര്‍ത്തകനുമായ ഹരി കൃഷ്ണന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിക്കുന്നത്. വി എഫ് എക്സിനും ആക്ഷനും പ്രാധാന്യമുള്ള ഫാന്റസി ത്രില്ലറായാണ് ചിത്രം ഒരുക്കുന്നത്.
Leave a Comment