ദുല്ഖര്‍ ചിത്രം സോളോയുടെ ക്ലൈമാക്സ് മട്ടിയതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ ചൂട് പിടിക്കുകയാണ്. പ്രക്ഷ അഭിപ്രായം കണക്കിലെടുത്ത് ചിത്രത്തിന്‍റെ റിലീസിന് ശേഷം ക്ലൈമാക്സ് തിരുത്തിയത് വന്‍ വിവാദമാണ് ഉണ്ടാക്കിയത്. നിര്‍മ്മാതാവില്‍ നിന്നും ഇത്തരം ഒരു നീക്കം ഉണ്ടാകുംമെന്നു കരുതിയില്ലെന്നു സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ പറയുന്നു.
”സോളോ’യ്ക്ക് മുന്‍പ് മൂന്ന് നാല് സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. ആ പ്രോജക്ടുകളുടെയൊക്കെ പിന്നില്‍ വമ്ബന്‍ നിര്‍മ്മാതാക്കളാണ് ഉണ്ടായിരുന്നത്. പക്ഷേ ഇത്തരത്തിലൊരനുഭവം ഇതുവരെ നേരിട്ടിട്ടില്ല. ഇത്തരത്തിലൊന്ന് എനിയ്ക്ക് സങ്കല്‍പിക്കാന്‍പോലും ആകില്ലെന്നതാണ് യാഥാര്‍ഥ്യം. ഒരു സിനിമയുടെ നിര്‍മാണത്തില്‍ ഭാഗഭാക്കായ നൂറിലേറെപ്പേര്‍ അറിഞ്ഞില്ലെങ്കിലും ഒരു നിര്‍ണായക തീരുമാനം അതിന്റെ സംവിധായകനെങ്കിലും അറിയേണ്ടേ? നിര്‍മ്മാതാവും സംവിധായകനും ചേര്‍ന്നെടുക്കേണ്ട തീരുമാനമാവണ്ടേ അത്തരത്തിലൊന്ന്? പക്ഷേ ‘സോളോ’യുടെ കാര്യത്തില്‍ ആ തീരുമാനം എന്റെ അറിവോടെയോ സമ്മതത്തോടെയല്ലോ അല്ല കൈക്കൊണ്ടിരിക്കുന്നത്. ഈ സിനിമയുടെ സംവിധായകന്‍ മാത്രമായിരുന്നില്ലല്ലോ ഞാന്‍. മറിച്ച് സഹനിര്‍മ്മാതാവ് കൂടിയാണ്. അതിനാല്‍ വ്യക്തിപരമായി ഏറെ വേദനിപ്പിക്കുന്നതായി നടപടി”.
ഇനി ചെയ്യുമ്ബോള്‍ നിര്‍മ്മാതാവിന് ഇത്തരത്തിലൊരു ‘അവസരം’ കൊടുക്കില്ലന്നു പറഞ്ഞ ബിജോയ് അതിലും നല്ലത് സിനിമ ചെയ്യാതിരിക്കുകയാണെന്നും അഭിപ്രായപ്പെട്ടു.
Post Your Comments