CinemaGeneralLatest NewsMollywoodNEWSWOODs

അച്ഛന്റെ ജീവിതം സിനിമയാകുന്നതിനെക്കുറിച്ച് വിജയരാഘവന്‍

നടനും നടകാചാര്യനുമായ എന്‍ എന്‍ പിള്ളയുടെ ജീവിതം സിനിമയാക്കുന്നു. കമ്മട്ടിപ്പാടത്തിന്റെ സംവിധായകന്‍ രാജീവ് രവി ഒരുക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളി നായകനാകുന്നു. അച്ഛന്റെ ജീവിതം സിനിമയാകുന്നതിനെക്കുറിച്ചു നടനും മകനുമായ വിജയരാഘവന്‍ പ്രതികരിക്കുന്നു.

”അച്ഛന്റെ ഏതാണ്ട് 19 വയസ് മുതലുള്ള കാലഘട്ടമാണ് പുസ്തകത്തിലുള്ളത്. ആദ്യം മലേഷ്യയില്‍ പോയി ഐ.എന്‍.എയിലൊക്കെ ചേര്‍ന്ന് തിരിച്ചു വന്നിട്ട് അമ്മയെ വിവാഹം കഴിച്ചു. അതിനുശേഷം വീണ്ടും മലേഷ്യയിലേക്ക് പോയി. ഞാന്‍ ജനിച്ചത് വരെയുള്ള സംഭവങ്ങളാണ് ആത്മകഥയിലുള്ളത്. നാടകജീവിതമൊന്നും പുസ്തകത്തിലില്ല. അദ്ദേഹത്തിന്റെ ജീവിതം സിനിമയാക്കാന്‍ താത്പര്യമുണ്ടെന്ന് രാജീവ് പറയുകയായിരുന്നു.”

അമല്‍ നീരദ് ചിത്രം ഇയ്യോബിന്റെ പുസ്തകത്തിന് രചന നിര്‍വഹിച്ച ഗോപന്‍ ചിദംബരമാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിക്കുക. ഛായാഗ്രഹണം: മധു നീലകണ്ഠന്‍. ഷൂട്ടിംഗ് അടുത്തവര്‍ഷം പകുതിയോടെ തുടങ്ങുമെന്ന് രാജീവ് രവി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button