BollywoodCinemaGeneralLatest NewsNEWSWOODs

സിനിമകളില്‍ പ്രതിഫലം തീരുമാനിക്കുന്നതിന്റെ മാനദണ്ഡത്തെക്കുറിച്ച് ആമിര്‍ ഖാന്‍

സിനിമാ മേഖലയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്നത് നടന്മാര്‍ ആണ്. സ്ത്രീകളുടെ പ്രതിഫലം വളരെ കുറവാണ്. ഈ വിഷയത്തില്‍ ബോളിവുഡിലെ സൂപ്പര്‍ സ്റ്റാര്‍ ആമീര്‍ ഖാന്റെ അഭിപ്രായമാണ് ഇപ്പോള്‍ ചര്‍ച്ച. “അഭിനേതാക്കള്‍ പുരുഷനോ സ്ത്രീയോ എന്ന് നോക്കിയിട്ടല്ല പ്രതിഫലം നല്‍കുന്നത്. അഭിനയ രംഗത്തെ പ്രശസ്തിയും ആരാധകരുടെ എണ്ണവുമാണ് പ്രതിഫലം നിശ്ചയിക്കുന്നതെന്നു ആമീര്‍ പറഞ്ഞു. സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ എന്ന ചിത്രത്തിന്റെ പ്രചരണ പരിപാടിക്കിടയില്‍  ആണ് ആമീര്‍ ഇത് പറഞ്ഞത്.

സംഗീതം സ്വപ്നം കണ്ട് ജീവിക്കുന്ന ഇന്‍സു എന്ന പെണ്‍കുട്ടിയുടെ കഥയാണ് സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ പറയുന്നത്. സൈറാ വസീമാണ് ഇന്‍സുവിനെ അതരിപ്പിക്കുന്നത്. ശക്തി എന്ന സംഗീത സംവിധായകന്റെ കഥാപാത്രത്തെയാണ് ആമീര്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായെത്തുന്ന സൈറാ വസീമിനല്ലേ കൂടുതല്‍ പ്രതിഫലം കൊടുക്കേണ്ടതെന്ന ചോദ്യത്തിനാണ് ആമീര്‍ ഇങ്ങനെ മറുപടി നല്‍കിയത്.

”സിനിമ മേഖലയില്‍ രണ്ട് തരത്തിലുള്ള പ്രതിഫലമാണ് നല്‍കുക. ആദ്യത്തേത് ചെയ്യുന്ന ജോലിക്കുള്ള കൂലിയാണ്. മറ്റ് അഭിനേതാക്കള്‍ ചെയ്യുന്ന അതേ ജോലിയാണ് ഞാനും ചെയ്യുന്നത്. അവര്‍ക്കും തുല്യ പ്രതിഫലം ലഭിക്കണം. അതോടൊപ്പം സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ക്കും അഭിനേതാക്കള്‍ക്കൊപ്പം പ്രതിഫലം ലഭിക്കണം. പ്രതിഫലം നിശ്ചയിക്കുന്നതില്‍ രണ്ടാമത്തെ മാനദണ്ഡം ആളുകളെ തീയേറ്ററിലേക്ക് എത്തിക്കാനുള്ള താര മൂല്യമാണ്. അത് എല്ലാവര്‍ക്കും ഒരു പോലെ സാധിക്കണമെന്നില്ല. സലിം ജാവേദിന്‍്റെ എഴുത്തും എ. ആര്‍ റഹാമാന്‍്റെ സംഗീതവും എല്ലാം ഇത്തരത്തില്‍ ജനങ്ങളെ തീയേറ്ററിലേക്ക് എത്തിക്കാന്‍ സാധിക്കുന്നവയാണ്. അതിനാല്‍ അവര്‍ കൂടുതല്‍ പ്രതിഫലം അര്‍ഹിക്കുന്നു. എന്നെക്കാള്‍ കൂടുതല്‍ ആരാധകരെ തീയേറ്ററില്‍ എത്തിക്കാന്‍ സൈറക്ക് സാധിക്കുമ്ബോള്‍ തീര്‍ച്ചയായും എന്നേക്കാള്‍ കൂടുതല്‍ പ്രതിഫലം ലഭിക്കും. അതിനൊരിക്കലും സ്ത്രീ പുരുഷ വ്യത്യാസമില്ല.”

shortlink

Related Articles

Post Your Comments


Back to top button