BollywoodCinemaGeneralLatest NewsMovie GossipsNEWSWOODs

സല്‍മാന്‍ ചിത്രത്തിന്‍ നിന്നും അമിതാഭ് ബച്ചന്‍ പിന്മാറാന്‍ കാരണം..!

സല്‍മാന്‍ നായകനാകുന്ന റെയ്സ് 3 യിലെ പ്രമുഖ വേഷത്തിന് ക്ഷണം ലഭിച്ചിരുന്നു എന്ന് അമിതാഭ് ബച്ചന്‍. എന്നാല്‍ ചിത്രത്തിലെ വേഷം താന്‍ നിരസിച്ചുവെന്നും താരം പറയുന്നു. സല്‍മാന്‍ ഖാനും ജാക്ക്വലിന്‍ ഫെര്‍ണാണ്ടസും ഒന്നിക്കുന്ന ചിത്രമാണ് റെയ്സ് 3. ഈ ചിത്രത്തില്‍ പ്രമുഖ വേഷത്തിന് ക്ഷണം ലഭിച്ചിരുന്നു. ഡേറ്റ് ഇല്ലാത്തതിനാല്‍ ആ ക്ഷണം നിരസിക്കേണ്ടി വന്നന്നു താരവുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.

പുതിയ ചിത്രമായ ജുണ്ടി’ ന്‍റെ തിരക്കുകളിലാണ് അമിതാഭ്. ജൂണ്ടിന്റെ ചിത്രീകരണവും ഒക്ടോബറിലും നവംബറിലുമായാണ് നടക്കുന്നത്. റെയ്സ് 3 യുടെ ചിത്രീകരണവും ഇതേ മാസങ്ങളിലാണ് ആരംഭിക്കുക. രണ്ട് ചിത്രങ്ങളും ഒരേ സമയത്ത് തുടങ്ങുന്നതിനാല്‍ ഏതെങ്കിലും ഒന്ന് ഉപേക്ഷിക്കുകയേ ബച്ചന് വഴിയുണ്ടായിരുന്നുള്ളു. ജുണ്ടിന് നേരത്തേ തന്നെ ഡേറ്റ് കൊടുത്തതിനാല്‍ റെയ്സ് 3 വേണ്ടന്ന് വയ്ക്കുകയായിരുന്നു. അമിതാഭ് ബച്ചന് പിന്നാലെ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും ആദിത്യ റോയ് കപൂറും റെയ്സ് 3യിലെ അവസരം നിഷേധിച്ചു എന്നൊരു ഗോസിപ്പും ഉണ്ട്.

shortlink

Related Articles

Post Your Comments


Back to top button