CinemaGeneralMollywoodNEWSWOODs

വിവാഹം കഴിക്കാത്തതിന് പിന്നില്‍ ഒരു കാരണമുണ്ട്, സൗബിന്‍ പങ്കുവയ്ക്കുന്നു

പ്രേമത്തിലെ ഡ്രില്‍മാഷായി എത്തിയ സൗബിന്‍ മലയാള സിനിമയില്‍ സംവിധായക കുപ്പായത്തില്‍ തിളങ്ങുകയാണ്. സംവിധാനം ചെയ്ത പറവ ആദ്യ ചിത്രത്തിലൂടെ മലയാളി ചലച്ചിത്ര പ്രേമിയുടെ മനസില്‍ എത്തിയിരിക്കുകയാണ് സൗബിന്‍. സഹ സംവിധായകനായും നടനായും മലയാള സിനിമയ്ക്കൊപ്പം സൗബിന്‍ യാത്ര തുടങ്ങിയിട്ട് പതിനേഴു വര്‍ഷങ്ങള്‍ പൂര്‍ത്തിയായി. എന്നാല്‍ സൗബിന്‍ വിവാഹിതനല്ല. സിനിമയ്ക്ക് പിന്നാലെയുള്ള ഓട്ടത്തില്‍ പെണ്ണു കെട്ടാന്‍ മറന്നു പോയോ എന്നാണ് ഇപ്പോള്‍ ആരാധകരുടെ സംശയം.

എന്നാല്‍ ആരാധകരുടെ ആ സംശയത്തിന് സൗബിന്‍ നല്‍കുന്ന മറുപടി രസകരമാണ്. ”എനിക്കിപ്പോഴും കുട്ടിക്കളി മാറിയിട്ടില്ല. പിന്നെ എല്ലാവര്‍ക്കും ഉള്ളത് പോലെ ലവ് കാര്യങ്ങളൊക്ക ഉണ്ടാവാലോ. അതിനൊന്നും ഒരു കുറവും ഇല്ല. പക്ഷേ ഒന്നുള്ളപ്പോള്‍ ഒന്ന് അത്രയുള്ളു. അല്ലാണ്ട് ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചിട്ടു വൈകുന്നേരം പോയി ചായ കുടിക്കുന്ന ആ പരിപാടിയില്ല. ഒരു പ്രേമം കഴിഞ്ഞ് അടുത്തതിലേക്ക് പോയിട്ടുണ്ട്. പക്ഷേ ഒന്നും വിവാഹത്തില്‍ എത്തിയിട്ടില്ല.” ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സൗബിന്‍ പറയുന്നു

shortlink

Related Articles

Post Your Comments


Back to top button