മലയാള സിനിമയില്‍ മിമിക്രി ലോകത്തു നിന്നും കടന്നു വന്നു തന്റേതായ സ്ഥാനം നേടിയ അതുല്യ കലാകാരനാണ് കലാഭവന്‍ മണി. അകാലത്തില്‍ മണി നമ്മളെ വിട്ടുപിരിഞ്ഞെങ്കിലും സിനിമാ പ്രേമികള്‍ ഇന്നും മണിയെയും മണിയുടെ പാട്ടുകളേയും സ്നേഹിക്കുന്നു. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യയില്‍ തന്നെ താരമായി മാറിയ മണിയ്ക്ക് വിനയന്‍ സംവിധാനം ചെയ്ത വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലൂടെ ദേശീയ ശ്രദ്ധ നേടാന്‍ കഴിഞ്ഞു.
ഈ ചിത്രത്തില്‍ മണിയെ നായകനാക്കാന്‍ വിനയന് ഒരു കാരണം ഉണ്ടായിരുന്നു. വിനയന്‍ സംവിധാനം ചെയ്ത കല്യാണ സൗഗന്ധികം എന്ന ചിത്രത്തില്‍ ദിലീപിനൊപ്പം ഒരു വേഷം മണി ചെയ്തിരുന്നു. ആ ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടയില്‍ അന്ധനായ ഒരാള്‍ റോഡ് മുറിച്ചു കടക്കുന്നതെങ്ങനെയെന്നു മണി വിനയന്റെ മുന്നില്‍ കാണിച്ചു കൊടുത്തു. ഇത് കണ്ട ഞെട്ടിയ വിനയന്‍ അന്ധന്‍മാര്‍ പാടുന്നത് പോലെ പാട്ടുപാടാന്‍ മനിയോടു ആവശ്യപ്പെട്ടു. പെട്ടന്ന് തന്നെ രണ്ടു കണ്ണുകളും മുകളിലേയ്ക്ക് ആക്കി അന്ധന്മാരുടെ രീതി മണി അനുകരിച്ചു. ആ നിമിഷത്തില്‍ അന്ധനായ ഒരു ഗായകന്റെ ജീവിതം മണിയെ നായകനാക്കി ഒരുക്കാന്‍ വിനയന്‍ തീരുമാനിച്ചത്.
Post Your Comments