CinemaGeneralLatest NewsMollywoodNEWSWOODs

റിലീസിന് മുന്‍പേ ചിത്രം പരാജയപ്പെടും എന്ന് പറഞ്ഞയാള്‍ക്ക് ആസിഫലിയുടെ കിടിലന്‍ മറുപടി

സിനിമയുടെ പ്രൊമോഷന് വേണ്ടി സോഷ്യല്‍ മീഡിയഉപയോഗിക്കുന്നവരാണ് താരങ്ങള്‍. അരുണ്‍ കുമാര്‍ അരവിന്ദ്, ആസിഫ് അലി മുരളി ഗോപി എന്നിവര്‍ ഒന്നിക്കുന്ന കാറ്റ് ഇന്ന് പ്രദര്‍ശനത്തിനെത്തുകയാണ്. ചിത്രത്തിന്‍റെ റിലീസിന് മുന്നോടിയായി നടത്തിയ ഫേസ് ബുക്ക് ലൈവില്‍ ചിത്രം പരാജയപ്പെടുമെന്നു അഭിപ്രായപ്പെട്ട ആരാധകന് മറുപടിയുമായി നടന്‍ ആസിഫ് അലി.

കാറ്റ് സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഫെയ്സ്ബുക്ക് ലൈവില്‍ വന്നതായിരുന്നു ആസിഫ്. ആരാധകരുമായി സംവദിക്കുന്നതിനിടയിലാണ് സിനിമയെ കളിയാക്കി ഒരാള്‍ കമന്റിട്ടത്. പ്രകോപിതനാകാതെ അയാളുടെ വാക്കുകളോട് വളരെ ശാന്തമായാണ് താരം മറുപടി നല്‍കിയത്.

‘ഒരു സിനിമ ഇറങ്ങുന്നതിനും മുന്‍പ് തന്നെ പോസ്റ്റ്മോര്‍ട്ടം ചെയ്യരുത്. അഡ്വേഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍ ഇറങ്ങിയ സമയത്തും ഞാന്‍ ഇത് പറഞ്ഞിരുന്നു. നമുക്ക് ഇഷ്ടപ്പെടാത്ത സിനിമ മറ്റൊരാള്‍ക്ക് ഇഷ്ടപ്പെട്ടേക്കാം. എല്ലാവര്‍ക്കും അവസരം കൊടുക്കണം. എന്നെ സംബന്ധിച്ച്‌ ഒരുപാട് പ്രതീക്ഷകള്‍ നല്‍കുന്ന ചിത്രമാണ് കാറ്റ്. ഒരു ഇടവേളയ്ക്ക് ശേഷമാണ് ഞാന്‍ കുറച്ച്‌ പരിചയസമ്ബന്നനായ സംവിധായകനോടൊപ്പം ജോലി ചെയ്യുന്നത്. മുരളി ഗോപി ചേട്ടന്‍ ഉണ്ട്. എന്നെ നല്ല രീതിയില്‍ അവതരിപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ഒരു സിനിമ വിജയിപ്പിക്കാനുള്ള ഫോര്‍മുല നമ്മള്‍ക്ക് അറിയാം. പക്ഷെ അതില്‍ നിന്ന് വ്യത്യസ്തമായി സഞ്ചരിക്കുന്ന സിനിമയാണിത്. ഇതൊരു അവാര്‍ഡ് സിനിമയാണോ എന്ന് പലരും ചോദിക്കുന്നുണ്ട്. പക്ഷെ അങ്ങനെയല്ല’- ആസിഫ് പറഞ്ഞു.

പി. പത്മരാജന്റെ കഥയെ ആസ്പദമാക്കി അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന കാറ്റില്‍ വളരെ വ്യത്യസ്തമായ മേക്കോവറിലാണ് ആസിഫ് അലി എത്തുന്നത്. പത്മരാജന്റെ മകന്‍ അനന്തപത്മനാഭന്‍ തിരക്കഥ ഒരുക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ആസിഫ് മുരളി ഗോപി എന്നിവരെക്കൂടാതെ വരലക്ഷ്മി , മാനസ രാധാകൃഷ്ണന്‍, ഉണ്ണി പി ദേവ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button