CinemaGeneralLatest NewsMollywoodMovie GossipsNEWSWOODs

മിമിക്രി കലാകാരനെ നായകനാക്കി പത്മരാജന്‍ സിനിമ എടുക്കുന്നുവെന്നറിഞ്ഞപ്പോള്‍ ആ കലാകാരന് വേണ്ടി താന്‍ വഴിപാട് കഴിച്ചിരുന്നു

 

കോമഡി റോളുകള്‍ മാത്രമല്ല തനിക്ക് വഴങ്ങുന്നതെന്ന് ആദാമിന്റെ മകന്‍ അബുവിലെ ദേശീയ നേട്ടത്തിലൂടെ മലയാളികള്‍ക്ക് മനസിലാക്കി കൊടുത്ത സലിം കുമാര്‍ സംവിധാന രംഗത്തും തന്റേതായ സ്ഥാനം നേടി. മലയാളത്തില്‍ കുടുംബ പ്രേക്ഷകരുടെ ഇഷ്ടനടന്‍ ജയറാമിനെ നായകനാക്കി സലിം കുമാര്‍ ഒരു ചിത്രമൊരുക്കുകയാണ്. ദൈവമേ കൈ തൊഴാം കെ കുമാറാകണം എന്നാണു ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

പുതിയ ചിത്രത്തിന്റെ പണിപ്പുരയില്‍ ഇരിക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് സലീം കുമാര്‍. മിമിക്രി കലാകാരനെ നായകനാക്കി പത്മരാജന്‍ സിനിമ എടുക്കുന്നുവെന്നറിഞ്ഞപ്പോള്‍ അന്ന് ആ കലാകാരന് വേണ്ടി താന്‍ വഴിപാട് കഴിച്ചിരുന്നു. നേരില്‍ പരിചയമില്ലാതിരുന്ന ആ കലാകാരന് വേണ്ടി വഴിപാട് കഴിപ്പിക്കുമ്പോള്‍ ഭാവിയില്‍ അവനുമൊത്ത് സിനിമ ചെയ്യുമെന്ന് കരുതിയിരുന്നില്ല.

മിമിക്രിയില്‍ തിളങ്ങി നിന്ന ജയറാം പത്മരാജന്‍ ചിത്രമായ അപരനിലൂടെയാണ് മലയാള സിനിമയിലെത്തുന്നത്. തെന്നിന്ത്യയിലെ തിരക്കുള്ള നായകനായി മാറിയ ജയറാമിന്റെ മകന്‍ കാളിദാസും ഇപ്പോള്‍ അഭിനയ മേഖലയില്‍ സജീവമാകുകയാണ്.

shortlink

Related Articles

Post Your Comments


Back to top button