സംസ്ഥാന ചലച്ചിത്ര അക്കാഡമി ഒരുക്കുന്ന ഇരുപത്തി രണ്ടാമത് അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലില്‍ ദേശീയതയെ വെല്ലുവിളിക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടുത്താന്‍ തീരുമാനം. ദേശവിരുദ്ധ സിനിമകൾ ഇത്തവണത്തെ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിയ്ക്കാനാണ് സർക്കാർ തീരുമാനം. ഐഡന്റിറ്റി ആൻഡ് സ്പെസ് എന്ന വിഭാഗത്തിൽ ദേശവിരുദ്ധ സിനിമകൾ പ്രദര്‍ശിപ്പിക്കും.
റോഹിങ്ക്യൻ നുഴഞ്ഞു കയറ്റക്കാരുടെ വിഷയം കൂടുതൽ പ്രചരിപ്പിക്കുന്നതിനായി മാത്രമാണ് ഐഡൻറിറ്റി ആൻറ് സ്പെയ്സ് എന്ന പ്രത്യേക വിഭാഗം മേളയിൽ ഉൾപ്പെടുത്തിയത്. റോഹിങ്ക്യൻ നുഴഞ്ഞു കയറ്റക്കാരെ മഹത്വവത്ക്കരിയ്ക്കുന്ന മലേഷ്യൻ സിനിമ പ്രദർശിപ്പിയ്ക്കാനാണ് താരുമാനം. റോഹിങ്ക്യൻ നുഴഞ്ഞു കയറ്റക്കാർ രാജ്യസുരക്ഷക്ക് ഭീക്ഷണിയാണെന്ന നിലപാടിൽ ലോകരാജ്യങ്ങൾക്കിടയിൽ ഭാരതം ഉറച്ചു നിൽക്കുന്ന സാഹചര്യത്തിനിടെയാണ് രാജ്യതാൽപര്യത്തിന് വിരുദ്ധമായ പ്രചരണത്തിന് സംസ്ഥാന സർക്കാർ ഒരുങ്ങുത്. എന്നാൽ ഈ വിഭാഗത്തിൽ നേപ്പാൾ, ശ്രീലങ്കൻ, കശ്മീരി അഭയാർത്ഥികളുടെ പ്രശ്നങ്ങൾ പ്രതിപാദിക്കുന്ന സിനിമകളോ ഡോക്യുമെന്ററികളോ ഉൾപ്പെടുത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
റോഹിങ്ക്യൻ നുഴഞ്ഞു കയറ്റക്കാരെ നിരന്തരം നിരവധി ഭീകരവാദ പ്രവർത്തനങ്ങളിലും ക്രിമിനൽ കുറ്റങ്ങളിലും ഏർപ്പെട്ട സാഹചര്യത്തിലായിരുന്നു കേന്ദ്ര സർക്കാർ നുഴഞ്ഞുകയറ്റക്കാർക്കെതിരായ നിലപാട് സ്വീകരിച്ചത്. നിരവധി രാജ്യങ്ങൾ ഭാരതത്തിന് എതിരെ തിരിഞ്ഞെങ്കിലും ഭാരതം അതിന്റെ നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ രാജ്യതാൽപര്യങ്ങൾ സംരക്ഷിക്കേണ്ട ഭരണ സംവിധാനം തന്നെ കേന്ദ്ര സർക്കാറിന്റെ നിലപാടിന് വിരുദ്ധമായ പ്രചരണത്തിനാണ് ഒരുങ്ങുന്നത്.
Post Your Comments