കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന് ദിലീപ് അറസ്റ്റിലാവുകയും 85 ദിവസം റിമാന്റില്‍ കഴിയുകയും ചെയ്തിരുന്നു. മലയാള സിനിമയില്‍ ജനപ്രിയ താരമായി മാറിയ ദിലീപിനെ ജയിലില്‍ പോയി സഹതാരങ്ങളും സംവിധായകരും അടക്കം നിരവധി പേര് സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ സിനിമാ മേഖലയിലെ താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് കൂടിയായ നടന് ഇന്നസെന്റ് ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നില്ല. എന്നാല്‍ എന്തുകൊണ്ടാണ് താന്‍ ദിലീപിനെ ജയിലില്‍ ചെന്ന് കാണാത്തതെന്നു എം.പികൂടിയായ ഇന്നസെന്റ് വ്യക്തമാക്കുന്നു. താന്‍ ചെല്ലാത്തതിന്റെ കാരണം ദിലീപിന് വ്യക്തമായി അറിയാമെന്നും ഇന്നസെന്റ് പറഞ്ഞു.
‘എം.പി ആയതിനലാണ് ഞാന്‍ ജയിലില്‍ പോകാതിരുന്നത്. അമ്മയുടെ പ്രസിഡന്റ് മാത്രമായിരുന്നെങ്കില്‍ ഇടയ്ക്കിടയ്ക്ക് പോയി കാണുമായിരുന്നു. ഭരണകക്ഷിയുമായി ബന്ധപ്പെട്ട ഒരു ജനപ്രതിനിധി എന്ന നിലയില്‍ ഞാന്‍ സ്വാധീനം ചെലുത്താന്‍ ശ്രമിച്ചെന്ന രീതിയിലുളള വാര്‍ത്തകള്‍ ഉണ്ടാകാതിരിക്കാനാണ് താന്‍ മാറി നിന്നത്. ദിലീപിനെ ആരെല്ലാം ജയിലില്‍ പോയി കണ്ടോ അവര്‍ക്കെല്ലാം കാണാനുളള അവകാശമുണ്ട്. ഇനിയും പോയി കാണാം. ഒരു വാരികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഇന്നസെന്റ് ഇത് വ്യക്തമാക്കിയത്. സ്വന്തം മകന് കൊലപാതകിയാണെങ്കിലും അച്ഛന് പോയി കാണില്ലേ എന്നും ഇന്നസെന്റ് ചോദിച്ചു. ആക്രമിക്കപ്പെട്ട നടിക്കൊപ്പം തന്നെയാണ് താരങ്ങള്‍. നടിയും ഭാവി വരനെയും വിളിച്ച് സംസാരിച്ചിരുന്നുവെന്നും ഇന്നസെന്റ് പറഞ്ഞു.
Post Your Comments