BollywoodCinemaGeneralLatest NewsMovie GossipsNEWSWOODs

ഐശ്വര്യ ഒരുക്കിയ പാര്‍ട്ടി ജയാ ബച്ചന്‍ വേണ്ടെന്നു വച്ചതിനു കാരണം?

ബോളിവുഡ് ഇതിഹാസ താരം അമിതാഭ് ബച്ചന്റെ 75ാം പിറന്നാളായിരുന്നു കഴിഞ്ഞത്. എന്നാല്‍ ആഘോഷങ്ങള്‍ ഒന്നുമില്ലാതെ കടന്നു പോയതിനു പിന്നില്‍ കുടുംബത്തിലെ അസ്വാരസ്യമാണെന്ന് ഗോസിപ്പ് പ്രചരിച്ചിരുന്നു. മകള്‍ ശ്വേതയും മരുമകള്‍ ഐശ്വര്യയും തമ്മിലുള്ള വഴക്കാണ് കാരണമെന്നും പ്രചരിച്ചിരുന്നു.

എന്നാല്‍ ബിഗ് ബിയും കുടുംബവും മാലി ദ്വീപില്‍ വെക്കേഷന്‍ ആഘോഷിക്കുകയാണെന്നാണ് പുറത്തുവരുന്ന വാര്‍ത്ത. പിറന്നാള്‍ ആഘോഷത്തിനിടയിലെ ചില ചിത്രങ്ങള്‍ കുടുംബാംഗങ്ങള്‍ തന്നെ പുറത്തുവിട്ടിരുന്നു. ബച്ചന്റെ പിറന്നാള്‍ ആഘോഷിക്കണമെന്ന് കുടുംബത്തിലെ എല്ലാവര്‍ക്കും ആഗ്രഹമുണ്ടായിരുന്നു. ഐശ്വര്യയും അഭിഷേകും അതിനു മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ജയ ബച്ചന്‍ ഇടപെട്ട് അത് വേണ്ടെന്ന് വെക്കുകയായിരുന്നു. ബിഗ് ബിയു ടെ നിര്‍ദേശപ്രകാരമാണ് അവര്‍ പാര്‍ട്ടി ക്യാന്‍സല്‍ ചെയ്തതെന്നാണ് പുതിയ വാര്‍ത്ത.

അടുത്തിടെയാണ് ഐശ്വര്യ റായിയുടെ അച്ഛന്‍ മരിച്ചത്. കുടുംബത്തിലെ ഒരാളുടെ വേര്‍പാടിനു ശേഷം അടുത്തു തന്നെ ആഘോഷ പരിപാടികള്‍ നടത്തേണ്ടതില്ലെന്ന തീരുമാനത്തിലായിരുന്നു അമിതാഭ് ബച്ചന്‍.

shortlink

Related Articles

Post Your Comments


Back to top button