CinemaGeneralLatest NewsMollywoodNEWSTV ShowsWOODs

ഈ ബന്ധത്തില്‍ സുചിത്രയ്ക്ക് പോലും അസൂയയുണ്ട്; മോഹന്‍ലാല്‍

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ തന്റെ സന്തത സഹചാരിയായി കഴിഞ്ഞ ഇരുപതില്‍ അധികം വര്‍ഷമായി കൂടെ നടക്കുന്ന ആന്റണി പെരുമ്പാവൂരുമായുള്ള ബന്ധത്തെക്കുറിച്ച് പറയുന്നു. ലാലിന്റെ ഡ്രൈവറായി തുടങ്ങി സ്ഥിരം നിര്‍മാതാവായി മാറിയ ആന്റണി ഇന്ന് മലയാള സിനിമയുടെ ഭാഗമാണ്. ഇരുവരുടെയും ആത്മബന്ധത്തിന്റെ കഥ ലാല്‍ തന്നെ ഒരു സ്വകാര്യ ചാനലില്‍ നടക്കുന്ന പരിപാടിയില്‍ വെളിപ്പെടുത്തി.

”മൂന്നാംമുറയുടെ ഷൂട്ടിങ്ങിനിടെ ആള്‍ക്കൂട്ടത്തില്‍ നിന്ന് ആന്റണിയെ വിളിപ്പിച്ചത് ഞാനല്ല, ദൈവം എന്നെ കൊണ്ട് ആന്റണിയെ വിളിപ്പിക്കുകയായിരുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ‘എന്റെ കല്ല്യാണം കഴിഞ്ഞിട്ട് 29 വര്‍ഷമായി. എന്റെ ഭാര്യയെയും ആന്റണിയെയും എനിക്ക് ഒന്നിച്ചാണ് കിട്ടിയത്. എനിക്ക് അവരേക്കാള്‍ സ്നേഹം ആന്റണിയോടാണെന്ന് ഒരുപക്ഷേ, ഭാര്യയ്ക്ക് തോന്നിയിട്ടുണ്ടാകും. അവര്‍ക്ക് അതില്‍ അസൂയയുണ്ട്. കാരണം കൂടുതല്‍ സമയവും ഞാന്‍ ആന്റണിയുടെ കൂടെയാണ് സഞ്ചരിക്കുന്നതും കഴിയുന്നതുമെല്ലാം. ഇപ്പോള്‍ ഞാന്‍ ധൈര്യമായി പറയുന്നു എന്റെ സിനിമാ കരിയറിലെ എല്ലാ ഉയര്‍ച്ചയുടെയും എന്റെ എല്ലാ നന്മയുടെയും പിറകില്‍ ആന്റണി പെരുമ്ബാവൂര്‍ എന്നൊരു വ്യക്തിയുണ്ട്. അത് സത്യമാണ്. ആ സത്യത്തെ ഞാന്‍ മാനിക്കുന്നു. എന്റെ അവസാനശ്വാസം വരെ ആന്റണി കൂടെയുണ്ടാകും എന്നാണ് എന്റെ വിശ്വാസം’-മോഹന്‍ലാല്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button