
നടനും സംവിധായകനുമായി തിളങ്ങിയ സലിം കുമാര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രമാണ് ദൈവമേ കൈ തൊഴാം K. കുമാറാകണം. ജയറാമിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തില്‍ മംമ്ത നായികയായി എത്തുമെന്നായിരുന്നു വിവരം. എന്നാല്‍ ചിത്രത്തില്‍ മംമ്തയല്ല നായിക. അനുശ്രീയാണ് ജയറാമിന്റെ നായിക വേഷം അവതരിപ്പിക്കുകയെന്നു പുതിയ റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്നലെ ഈരാറ്റുപേട്ടയില്‍ തുടങ്ങി.
കുടുംബപശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ കെ. കുമാര്‍ എന്നാണ് ജയറാം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ശ്രീനിവാസനും നെടുമുടി വേണുവുമാണ് മറ്റ് പ്രധാന താരങ്ങള്‍. യുണൈറ്റഡ് ഗ്ലോബല്‍ മീഡിയയുടെ ബാനറില്‍ ആല്വിന് ആന്റണിയും ഡോ. സഖറിയാ തോമസും ശ്രീജിത്തും ചേര്‍ന്നാണ് നിര്‍മ്മാണം.
Post Your Comments