ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ തന്റെതായ സ്ഥാനം ഉറപ്പിക്കുകയാണ് ആന്‍സണ്‍ പോള്‍. സുസു സുധി വാത്മീകത്തിലും സോളോയിലും വ്യത്യസ്തമായ ഗറ്റപ്പുകളില്‍ എത്തിയ ആന്‍സണ്‍ പോള്‍ സുസു സുധി വാത്മീകത്തില്‍ നാല്പതുകാരനായി എത്തിയതെങ്ങനെയെന്നു പറയുന്നു.
”സുസു സുധി വാത്മീകത്തില്‍ എന്റെ കഥാപാത്രം ചെയ്യേണ്ടത് വിജയ് ചേട്ടനായിരുന്നു. ആ കഥാപാത്രത്തിന്റെ പേരും വിജയ് ബാബു എന്നായിരുന്നു. ആ കഥാപാത്രത്തെ എഴുതിച്ചേര്‍ത്തിരിക്കുന്നതും വിജയ് ചേട്ടന്റെ മാനറിസങ്ങള്‍ കണ്ടാണ്. സിനിമ പുറത്തിറങ്ങിയപ്പോള്‍ പലരും അദ്ദേഹവുമായി എനിക്ക് സാമ്യമുണ്ടെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹത്തിനു ആവേശം ചെയ്യാന്‍ കഴിഞ്ഞില്ല. ഫിലിം ഫെയര്‍ മാഗസീനില്‍ എന്നെക്കുറിച്ച് ഒരു ആര്‍ട്ടിക്കിള്‍ വന്നിരുന്നു. തുടര്‍ന്ന് അവരുടെ അവാര്‍ഡ് ചടങ്ങില്‍ എന്നെയും ക്ഷണിച്ചിരുന്നു. അവിടെ വെച്ച് ജയസൂര്യയെ പരിചയപ്പെട്ടതാണ് സുസു സുധി വാത്മീകത്തിലേക്ക് വഴിതുറന്നത്. കൊച്ചിയിലെ ഒരു ജിംനേഷ്യത്തില്‍ വച്ച് ഒരുദിവസം അദ്ദേഹത്തെ ഞാന്‍ വീണ്ടും കാണാന്‍ ഇടയായി. പിന്നീട് മൂന്ന് മാസത്തിന് ശേഷം ജയേട്ടന്റെ ഒരു കോള്‍ വന്നു. സുസു സുധി വാത്മീകത്തിലേക്ക് ക്ഷണിച്ചുകൊണ്ടായിരുന്നു അത്. അന്ന് ഞാന്‍ നന്നായി ഫിറ്റ്നസ് നോക്കുന്ന സമയമായിരുന്നു. സിക്സ് പാക്ക് ആയിരുന്നു. എന്നെ കണ്ടപ്പോള്‍ സംവിധായകന് രഞ്ജിയേട്ടന് (രഞ്ജിത്ത് ശങ്കര്‍) പറഞ്ഞു. ‘എന്റെ കഥാപാത്രം ഇങ്ങനെയല്ല. കുറച്ചു പ്രായമുള്ള ആളാണ്. ഏകദേശം 40 വയസ്സുവരും’.
”വിജയ് ബാബുവാണ് തന്നെ ആട് 2 വിലേക്ക് റെക്കമെന്റ് ചെയ്തത്. ആട് 2 പ്രേക്ഷകര്‍ ഒരുപാട് കാത്തിരിക്കുന്ന ചിത്രമാണ്. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ തന്നെ ഒരു പക്ഷെ ആദ്യമായിരിക്കും തിയേറ്ററില്‍ ഫ്ളോപ്പായ ഒരു സിനിമയുടെ സെക്കന്റ് പാര്‍ട്ട് വരുന്നത്. ഞങ്ങള്‍ക്കും ഒരുപാട് പ്രതീക്ഷയുണ്ട്”. ഒരു അഭിമുഖത്തില്‍ ആന്‍സണ്‍ പോള്‍ പറഞ്ഞു.
Post Your Comments