GeneralNEWS

മോഹന്‍ലാല്‍ ഇത്തവണത്തെ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ ഉണ്ടാകുമോ?

സിനിമാ താരങ്ങള്‍ അന്യോന്യം കൊമ്പുകോര്‍ക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ആരംഭിക്കാനിരിക്കെ ലീഗിന്റെ ഏഴാം സീസണിനായുള്ള ഒരുക്കങ്ങൾക്കു ഗോവയിൽ തുടക്കം. കേരള സ്ട്രൈക്കേഴ്സ്, ചെന്നൈ റൈനോസ്, തെലുങ്കു വാരിയേഴ്സ്, ഭോജ്പുരി ദബാംഗ്സ്, കർണാടക ബുൾഡോസേഴ്സ്, ബംഗാൾ ടൈഗേഴ്സ്, ഷേർ ദേ പഞ്ചാബ് എന്നീ ടീമുകളാണ് കളിക്കളത്തില്‍ മാറ്റുരയ്ക്കുക. തമിഴ് നടൻ രാജ്കുമാർ സേതുപതിയാണ് കേരള സ്ട്രൈക്കേഴ്സ് ഉടമ. നടൻ ബാല നായകനാകുന്ന ടീമിന് എല്ലാ പിന്തുണയും നല്‍കികൊണ്ട് സൂപ്പര്‍താരം മോഹന്‍ലാലും ഒപ്പമുണ്ടാകും. ഡിസംബറിലാണ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ആരംഭിക്കുന്നത്. സിസിഎല്ലിന്റെ ഇൗ സീസൺ എത്തുന്നത്, പുതിയ മാറ്റങ്ങളോടെയാണ്. പത്ത് ഓവർ വീതമുള്ള കളികളാണ് നടക്കുക. തുടര്‍ച്ചയ 12 ദിവസങ്ങളില്‍ മത്സരങ്ങള്‍ അരങ്ങേറും. . മൽസര വേദികളെക്കുറിച്ച് വരും ദിവസങ്ങളില്‍ തീരുമാനം എടുക്കും.

shortlink

Related Articles

Post Your Comments


Back to top button