മോഹന്‍ലാലിന്റെ നായികയായത് ഷാഹിദ് കപൂറിന്റെ അമ്മ

 

ബോളിവുഡിന്റെ താരങ്ങളില്‍ ശ്രദ്ധേയനായ ഷാഹിദ് കപൂറിന്റെ അമ്മ നീലിമ അസീം മോഹന്‍ലാലിന്റെ നായികയായിട്ടുണ്ട്. നീലിമ അസീം പണ്ട് മലയാളത്തിലെ നായികയായിരുന്നു. അവരുടെ ആദ്യചിത്രം തന്നെ മലയാളത്തിലായിരുന്നു.

1984 ല്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാട് ചിത്രമായ ‘കളിയില്‍ അല്‍പം കാര്യം’ എന്ന ചിത്രമായിരുന്നു അത്. നീലിമ എന്നാണ് അവരുടെ പേര്. പട്ടണത്തെ സ്നേഹിക്കുകയും പട്ടണത്തില്‍ ജീവിക്കാന്‍ സ്വപ്നം കാണുകയും ചെയ്യുന്ന ഗ്രാമീണ പെണ്‍കൊടിയായ രാധ എന്ന കഥാപാത്രത്തെ ആണ് നീലിമ അവതരിപ്പിച്ചത്. സത്യന്‍ അന്തിക്കാട് തന്നെ എഴുതിയ ഈ ചിത്രത്തില്‍ റഹ്മാന്‍, ജഗതി , സുകുമാരി, ലിസി നെടുമുടി തുടങ്ങി വന്‍ താരനിര തന്നെ ഉണ്ടായിരുന്നു. രവീന്ദ്രന്‍ ഈണമിട്ട ഗാനങ്ങള്‍ ഇന്നും ശ്രദ്ധേയമാണ്.

വിജയകരമായ ഈ ചിത്രത്തിന് ശേഷം നീലിമ അസീം എന്ന ഈ നടി മലയാളത്തില്‍ അഭിനയിച്ചില്ല. ഏതാനും ഹിന്ദി ചിത്രങ്ങളിലും ടെലിവിഷന്‍ പരിപാടികളിലും തുടര്‍ന്നു. ഷാഹിദിന്റെ പിതാവായ പങ്കജ് കപൂറുമായുള്ള ബന്ധം ഉപേക്ഷിച്ച് പിന്നീട് നടനായ രാജേഷ് ഖട്ടാറിനെ വിവാഹം വിവാഹം ചെയ്യുകയായിരുന്നു.

Share
Leave a Comment