സിനിമയില്‍ വിജയപരാജയങ്ങള്‍ സ്വാഭാവികം. മലയാളത്തിന്റെ താര രാജാവ് മോഹന്‍ ലാലിന്റെ നൂറാം ചിത്രം പ്രത്യേകതകള്‍ വളരെയേറെ ഉണ്ടായിരുന്നിട്ടും പരാജയമായി മാറി. കുടുംബ ചിത്രങ്ങളുടെ സംവിധായകന്‍ സത്യന്‍ അന്തിക്കാട് ഒരുക്കിയ ചിത്രമായിരുന്നു പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍. സിദ്ധിഖ്- ലാല്‍ ജോടിയുടെ ആദ്യ തിരക്കഥയില്‍ ഒരുങ്ങിയ ഈ ചിത്രമായിരുന്നു മലയാളത്തിനു പുതിയൊരു ഹാസ്യ രാജാവിനെ സമ്മാനിച്ചത്. കോമഡി റോളുകളിലൂടെ തിളങ്ങിയ ഹരിശ്രീ അശോകന്റെ ആദ്യ ചിത്രമായിരുന്നു ഇത്.
ഹെവന്‍ ക്യാന്‍ വെയിറ്റ് എന്ന ഇന്ഗ്ലീഷ് ചിത്രത്തിന്‍റെ മലയാളം പതിപ്പായിരുന്നു പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍. മരണവും തമ്മാഷയും ഇടകര്‍ത്തിയ ഒരു പരീക്ഷണ ചിത്രം. മനുഷ്യരില്‍ അസ്വസ്ഥത ജനിപ്പിക്കുന്ന മരണത്തെ തമാശ കലര്‍ത്തി അവതരിപ്പിച്ചാല്‍ പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്ന ഭയം സംവിധായകന്‍ ഉള്‍പ്പെടെ എല്ലാവര്ക്കും ഉണ്ടായിരുന്നു. അവര്‍ എല്ലാം ആശങ്കപ്പെട്ടതുപോലെ ആ ചിത്രം തികഞ്ഞ പരാജയമായി മാറി
Leave a Comment