കുട്ടികാലം മുതൽ തുറന്ന മനസോടെ ചിന്തിക്കാനാണ് മാതാപിതാക്കൾ തന്നെ പഠിപ്പിച്ചതെന്ന് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര പറയുന്നു.അതുകൊണ്ടുതന്നെ താൻ ഒരു ഫെമിനിസ്റ്റ് ആണെന്നും പ്രിയങ്ക തുറന്നു പറഞ്ഞു.എന്നാൽ പുരുഷനെ അധിക്ഷേപിക്കുന്നതോ വെറുക്കുന്നതോ അല്ല ഫെമിനിസമെന്നും താരം പറഞ്ഞു.
താൻ ഒരു ഫെമിനിസ്റ്റല്ല എന്ന് സ്ത്രീകൾ പറയുമ്പോൾ പലപ്പോഴും ദേഷ്യം തോന്നാറുണ്ടെന്നും സ്ത്രീകൾക്ക് യാതൊരുവിധ അവകാശങ്ങളും ഇല്ലാത്ത സാഹചര്യത്തിലാണ് ഫെമിനിസം രൂപം കൊണ്ടതെന്നും പിന്നെ എന്തുകൊണ്ട് സ്ത്രീകൾ ഇപ്പോഴും അത്തരത്തിൽ സംസാരിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും താരം പറഞ്ഞു.
കാലാകാലങ്ങളായി പുരുഷന് എല്ലാവിധ ആനുകൂല്യങ്ങളും ഉണ്ടായിരുന്നതുകൊണ്ടാണ് മാനിസം എന്നൊന്ന് ഇല്ലാതിരുന്നതെന്നും പ്രിയങ്ക പറഞ്ഞു.ഫെമിനിസമെന്നാല്‍ പുരുഷനുള്ളതു പോലെ, തന്‍റെ തീരുമാനങ്ങളെക്കുറിച്ച് മുന്‍വിധികളില്ലാതെ തനിക്ക് അവസരങ്ങള്‍ തരണമെന്നു പറയാനുള്ള സാഹചര്യമൊരുക്കലാണെന്ന് പ്രിയങ്ക വ്യക്തമാക്കി.എന്നാൽ ഫെമിനിസത്തിന് പുരുഷന്മാരും പ്രധാനമാണെന്ന് താരം പറഞ്ഞു.
Post Your Comments