CinemaFilm ArticlesGeneralLatest NewsMollywoodNEWSNostalgiaWOODs

ദേവാസുരമെന്ന ചിത്രത്തോട് സാമ്യം, മോഹന്‍ലാലിനെ നായകനാക്കണമോയെന്നു പലരും ചോദിച്ചിരുന്നു

ആറാംതമ്പുരാന്‍ എന്ന ചിത്രത്തില്‍ നായകനാക്കാന്‍ സംവിധായകന്‍ ഷാജി കൈലാസും രചയിതാവ് രഞ്ജിത്തും മനസ്സില്‍ കണ്ടത് മനോജ്‌ കെ ജയന്‍ അല്ലെങ്കില്‍ മമ്മൂട്ടി എന്നായിരുന്നു. എന്നാല്‍ കണി മംഗലം കോവിലകത്തെ ജഗന്നാഥനായി പ്രേക്ഷകര്‍ക്ക് മുന്നില്‍ നിറഞ്ഞാടിയത് മോഹന്‍ലാലും. ഇതെങ്ങനെ സംഭവിച്ചുവെന്ന് ഷാജി കൈലാസ് പറയുന്നു.

മമ്മൂട്ടി അല്ലെങ്കില്‍ മനോജ്‌ എന്ന തീരുമാനത്തില്‍ കഥ പൂര്‍ത്തിയാക്കി. എന്നാല്‍ നിര്‍മ്മാതാവ് മണിയന്‍ പിള്ള രാജുവിന്റെ ഒറ്റ നിര്‍ബന്ധമായിരുന്നു നായകനായി മോഹന്‍ലാല്‍ മതിയെന്ന്. എന്നാല്‍ കഥകേട്ടവര്‍ എല്ലാവരും ഒരെ സ്വരത്തില്‍ മോഹന്‍ലാല്‍ നായകനാവണ്ട എന്നാ അഭിപ്രായമാണ് പറഞ്ഞത്. പ്രധാനമായും ദേവാസുരവുമായി ഈ കഥയ്ക്ക് സാമ്യമുണ്ടെന്നും അതിനാല്‍ മോഹന്‍ലാല്‍ നായകനായാല്‍ ചിത്രത്തിന് തിരിച്ചടി ആകുമെന്നും പലരും ഉപദേശിച്ചു.

ഒടുവില്‍ കഥയുടെ കരുത്ത് ചോര്‍ന്നു പോകാതെ തമാശയും മറ്റും കൂട്ടി കലര്‍ത്തി മോഹന്‍ലാലിനെ നായകനാക്കാന്‍ തീരുമാനിച്ചു. മോഹന്‍ലാല്‍ മഞ്ജുവാര്യര്‍ കോമ്പിനേഷനില്‍ എത്തുന്ന ചിത്രം വന്‍ വിജയമായിരിക്കുമെന്ന് ഒരു ജോത്സ്യന്‍ പ്രവചിച്ചുവെന്നും അതാണ്‌ ഈ ചിത്രവുമായി മുന്നോട്ട് പോകാന്‍ സംവിധായകന് ധൈര്യം നല്‍കിയതെന്നും സിനിമാ ലോകത്തെ അണിയറ വിശേഷങ്ങളില്‍ കേള്‍ക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button