നടന്‍ ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കിയത് പൃഥിരാജിനെ പ്രീണിപ്പിക്കാന്‍ വേണ്ടി മമ്മൂട്ടി ചെയ്തതാണെന്ന ഗണേഷ് കുമാറിന്റെ അഭിപ്രായങ്ങള്‍ക്കെതിരെ നടി രമ്യാ നമ്പീശന്‍. ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയത് ഒരാളുടെ മാത്രം അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലല്ലയെന്നും നടി പറഞ്ഞു. ”അമ്മയുടെ തീരുമാനങ്ങള്‍ ഒന്നും ഒരാള്‍ മാത്രം എടുക്കുന്നതല്ല. അതൊരു കൂട്ടായ തീരുമാനമാണ്. ദിലീപിനെ പുറത്താക്കിയതും കൂട്ടായി എടുത്ത തീരുമാനമാണ്. പൃഥ്വി ഞാന്‍ തുടങ്ങിയ അമ്മയിലെ എല്ലാ അംഗങ്ങളില്‍ നിന്നും തീരുമാനമെടുത്ത ശേഷമാണ് അമ്മ എക്സിക്യൂട്ടിവ് അത് പുറത്തുവിട്ടത്’ എന്ന് രമ്യ പറഞ്ഞു.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് അറസ്റ്റിലായതിനെ തുടര്‍ന്നാണ് അമ്മ അദ്ദേഹത്തെ പുറത്താക്കിയത്. എന്നാല്‍ ദിലീപ് നിരപരാധിയാണെന്ന് കണ്ടെത്തുകയാണെങ്കില്‍ അദ്ദേഹത്തോട് മാപ്പു പറഞ്ഞ് അസ്സോസ്സിയേഷനിലേയ്ക്ക് തിരികെ കൊണ്ടു വരണം എന്നും രമ്യ പറഞ്ഞു.
മലയാള സിനിമയിലെ ആദ്യ വനിതാ കൂട്ടായ്മയുടെ കോര്‍ മെംബര്‍ കൂടിയാണ് രമ്യ. അതിനാല്‍ സിനിമയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നെന്ന് തോന്നിയിട്ടില്ല. ഇതുവരെ അത്തരത്തിലൊരു ഭീഷണി സ്വരം ഉണ്ടായിട്ടില്ല. വുമണ്‍ ഇന്‍ കളക്ടീവ് എന്ന ആശയം നേരത്തേ തന്നെ ഉണ്ടായിരുന്നു. എന്നാല്‍ ഞങ്ങളുടെ സുഹൃത്തിന് ഇങ്ങനെ സംഭവിച്ചപ്പോള്‍ അതിന്റെ രൂപീകരണം എളുപ്പത്തിലാക്കി എന്നേയുള്ളൂ. സിനിമയില്‍ സ്ത്രീകള്‍ക്ക് പേടി കൂടാതെ പ്രവര്‍ത്തിക്കാനാകുക എന്നതാണ് ഞങ്ങളുടെ ദൗത്യമെന്നും രമ്യ പറഞ്ഞു. അമ്മയില്‍ സ്ത്രീകള്‍ക്ക് 50% സംവരണം വേണമെന്ന ആവശ്യം വാക്കാല്‍ പറഞ്ഞിട്ടേയുള്ളൂ കത്ത് നല്‍കിയെന്ന വാര്‍ത്ത തെറ്റാണ്. സ്ത്രീകളുടെ പങ്കാളിത്തം നല്ല രീതിയില്‍ വേണമെന്നാണ് ഇതിന്റെ ലക്ഷ്യം. അവര്‍ അത് ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ടെന്നും നടി പറഞ്ഞു
Post Your Comments