വീട്ടു ജോലി മാത്രമായി കഴിയുന്ന അമ്മമാര്‍ക്ക് എന്നും കൂട്ടാണ് സീരിയലുകള്‍. ഇന്ന് സ്വകാര്യ ചാനലുകള്‍ വളരുമ്പോള്‍ അവര്‍ ദിനംപ്രതി പുതിയ പരിപാടികളുമായി അവര്‍ എത്തുന്നു. എന്നിരുന്നാലും പരമ്പരകളുടെ സ്വീകാര്യത കുറയുന്നില്ല. അതില്‍ പ്രധാനമാണ് ദൂരദര്‍ശന്റെ ആദ്യകാല സീരിയലുകള്‍.
കുടുംബ പ്രേക്ഷകര്‍ക്ക് എന്നും പ്രിയങ്കരനായ ഒരു പേരാണ് വയലാര്‍ മാധവന്‍കുട്ടി. ദൂരദര്‍ശന്റെ പ്രതാപ കാലത്ത് ജ്വാലയായ് എന്ന പരമ്പരയിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ സംവിധായകനും കഥാകാരനും. നെടുമുടി വേണുവും അനിലാ ശ്രീകുമാറും പ്രധാന വേഷങ്ങളില്‍ എത്തിയ ജ്വാലയായ് മമ്മൂട്ടിയുടെ നിര്‍മ്മാണത്തിലാണ് ഒരുങ്ങിയത്. മമ്മൂട്ടി ഈ സീരിയല്‍ നിര്‍മ്മാണത്തിലേക്ക് വന്നതെങ്ങനെയെന്നു സംവിധായകന്‍ പറയുന്നു.
” ആദിവാസി വിഭാഗത്തിലെ കാണിപ്പെണ്ണിന്റെ കദനം പറഞ്ഞ എന്റെ താമരക്കുഴലി എന്ന സീരിയല്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു സമയമായിരുന്ന അത്. മമ്മൂട്ടി എന്നെ വിളിച്ച് ഒരു സീരിയല്‍ ചെയ്യണമെന്നും കഥ ഞാന്‍ തന്നെ എഴുതണമെന്നു ആവശ്യപ്പെട്ടു. അങ്ങനെയാണ് ജ്വാലയായ് പിറക്കുന്നത്. അങ്ങനെ ദൂരദര്‍ശന്റെ പ്രതാപ കാലത്ത് മമ്മൂട്ടിയുടെ നിര്‍മ്മാണത്തില്‍ ജ്വാലയായ് ഞാന്‍ കഥയെഴുതി സംവിധാനം ചെയ്തു. പരമ്ബര ആരംഭിക്കുമ്ബോള്‍ തന്നെ ഇതിന്റെ അവസാനത്തെ എപ്പിസോഡ് കഥ വരെ ഞാന്‍ തയ്യാറാക്കി വച്ചിരുന്നു. ഒരു കഥയില്‍ നിന്നും പ്രചോദനമുള്‍ക്കൊള്ളാതെ ഒരു മോഷണവും ഇല്ലാതെ വളരെ മൗലികമായ കഥകളായിരുന്നു ആദ്യാവസാനം ജ്വാലയായ് എന്ന പരമ്ബരയില്‍ ഉണ്ടായിരുന്നത്. ഏതാണ്ട് ഒരു അമ്ബതോളം സിനിമകള്‍ക്ക് വേണ്ട കഥകള്‍ ജ്വാലയായ് എന്ന പരമ്ബരയില്‍ ഞങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ആയിരത്തിലധികം എപ്പിസോഡുകള്‍ പിന്നിട്ട പരമ്ബരയായിരുന്നു ജ്വാലയായ്. പ്രേക്ഷകരെ സംബന്ധിച്ചടുത്തോളം അത് ഒരു വിസ്മയമായിരുന്നു അന്ന്”.
Post Your Comments