CinemaGeneralKollywoodLatest NewsNEWSWOODs

അച്ഛന് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത സംവിധായകന്‍ ഇനി മകനൊപ്പം

സേതു, പിതാമഹന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ വമ്പന്‍ ഹിറ്റുകള്‍ വിക്രമിന് സമ്മാനിച്ച സംവിധായകന്‍ ബാലയും വിക്രമിന്റെ മകനും ഒന്നിക്കുന്നു. വിക്രമിന്റെ മകന്‍ ധ്രുവിന്റെ അരങ്ങേറ്റചിത്രം സംവിധാനം ചെയ്യുന്നത് ബാലയാണ് ‘പിതാമഹന്‍’ മികച്ച നടനുള്ള ദേശീയ പുരസ്കാരവും വിക്രത്തിന് നേടിക്കൊടുത്തിരുന്നു.

തെലുങ്കിലെ ഹിറ്റ് ചിത്രമായ ‘അര്‍ജുന്‍ റെഡ്ഡി’യുടെ തമിഴ് റീമേക്കാണ് ധ്രുവിന് വേണ്ടി ബാല തിരഞ്ഞെടുക്കുന്നത്. സന്ദീപ് റെഡ്ഡി സംവിധാനം ചെയ്ത തെലുങ്ക് പതിപ്പില്‍ വിജയ് ദേവര്‍കൊണ്ടയായിരുന്നു നായകന്‍. ബ്ളാക്ക് കോമഡി വിഭാഗത്തില്‍പ്പെട്ട ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button