നായകന്‍ എങ്ങനെ വില്ലനാകും?; വില്ലനെക്കുറിച്ച് മോഹന്‍ലാല്‍

റിലീസിന് തയ്യാറെടുക്കുന്ന മോഹന്‍ലാല്‍ ചിത്രം വില്ലന് വേണ്ടി പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്. നായകന്‍ എങ്ങനെ വില്ലന്‍ ആകും എന്ന പ്രേക്ഷകരുടെ സംശയത്തെ പൊളിച്ചെഴുതി കൊണ്ട് ചിത്രത്തിലെ ഹീറോ ആയ മോഹന്‍ലാല്‍ അതിനു മറുപടി നല്‍കി.

മോഹന്‍ലാലിന്‍റെ വാക്കുകളിലേക്ക്

“എല്ലാവരെയും പോലെ ആദ്യം എനിക്കും ഈ പേരിനെ കുറിച്ച് സംശയം ഉണ്ടായിരുന്നു, പിന്നീട് ആലോചിച്ചപ്പോൾ ഈ ചിത്രത്തിനോട് ഏറ്റവും നീതി പുലർത്തുന്ന പേര് ആണ് ഇതെന്ന് തോന്നി. വില്ലന് മേലുള്ള അവസാന വിജയമാണ് സിനിമയുടെയും വിജയം, പക്ഷെ അയാൾക്കൊപ്പം നിന്നു കഥാ പറഞ്ഞു പോകുമ്പോൾ, അയാൾ ചെയ്യുന്നത് തെറ്റോ ശെരിയോ എന്ന തോന്നൽ പ്രേക്ഷകനുണ്ടാകും, അതാണ്‌ ഈ സിനിമയുടെ പ്രത്യേകത. വില്ലൻ ആരാണ് നായകൻ ആരാണ് എന്ന് പ്രേക്ഷകന് ചിന്തിക്കാൻ ഇടം നൽകാത്ത ത്രില്ലര്‍ ആയിരിക്കും വില്ലന്‍.”

Share
Leave a Comment