മലയാളികളുടെ പ്രിയ നടി രേവതി ദീർഘ നാളത്തെ
ഇടവേളകൾക്കുശേഷം വീണ്ടും സിനിമയിലേക്ക്. ജലദൗര്‍ലഭ്യം പ്രമേയമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ‘കിണറി’ലാണ് രേവതി തമിഴ്നാട്ടിലെ തിരുനെല്‍വേലി കളക്ടറുടെ വേഷത്തിലെത്തുന്നത്. ബോളിവുഡ് താരം ജയപ്രദയും ചിത്രത്തില്‍ പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്.
ചിത്രത്തിന്റെ തമിഴ് പതിപ്പിന് ‘കെനി’ എന്നാണ് പേരിട്ടിരിക്കുന്നത്. കേരള – തമിഴ്നാട് അതിര്‍ത്തിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ജോയ് മാത്യു. ഭഗത് മാനുവല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവര്‍.
Post Your Comments