മലയാള സിനിമയിലെ യുവ താരങ്ങളുടെ ഇടയിൽ ശ്രദ്ധേയാണ് ടോവിനോ തോമസ്.ഒരു അഭിനേതാവ് എന്നതിൽ അപ്പുറം അദ്ദേഹം ഒരു സാഹിത്യ സ്നേഹിയാണെന്ന് പലർക്കുമറിയില്ല.തന്റെ ജീവിതത്തിലുണ്ടായ സാഹിത്യാനുഭവം ആരാധകരുമായി ടോവിനോ പങ്കു വെച്ചതിങ്ങനെ.
”ശിവാസ് ട്രിലജി എന്ന പുസ്തകം വായിച്ചു തീർത്തതിന്റെ ആവേശത്തില്‍ ഒരു ഹിമാലയന്‍ ട്രിപ്പ് പോയിട്ടുണ്ട്.കോളജില്‍ പഠിക്കുമ്പോള്‍ ഒരിക്കല്‍ ഖസാക്കിന്റെ ഇതിഹാസം കളഞ്ഞുകിട്ടി.അന്നു തുടങ്ങിയ വായനയാണ്. സിനിമകളെപ്പോലെ തന്നെ പുസ്തകങ്ങളെയും സ്നേഹിക്കുന്നു.ഇപ്പോള്‍ വീട്ടില്‍ ഒരു കുഞ്ഞുലൈബ്രറിയുണ്ട്.പ്രിയ എഴുത്തുകാരന് അമേരിക്കന്‍ നോവലിസ്റ്റ് ഖാലിദ് ഹുസൈനിയാണ്.”
നല്ല പുസ്തകങ്ങള്‍ നമ്മെ ഇങ്ങോട്ട് തേടിവരും. അതുപോലെയാണു നല്ല സിനിമകളും. ടൊവിനോ പറയുന്നു. തീയറ്ററില്‍ ആളെക്കയറ്റുന്ന മാസ് സിനിമകളെക്കാള്‍ തരംഗവും ഗപ്പിയും പോലുള്ള പരീക്ഷണ ചിത്രങ്ങള്‍ ചെയ്യാനാണ് അദ്ദേഹത്തിന് ഇഷ്ടം.പുസ്തകങ്ങള്‍ തിരഞ്ഞെടുക്കുന്നതുപോലെയാണു ടൊവിനോ സിനിമകളും തിരഞ്ഞെടുക്കുന്നത്.മറ്റു യുവതാരങ്ങളില്‍നിന്നു ടൊവിനോ തോമസ് വ്യത്യസ്തനാകുന്നതും അതുകൊണ്ടാണ്.
Post Your Comments