![](/movie/wp-content/uploads/2017/10/sunny.jpg)
ബോളിവുഡ് സുന്ദരി സണ്ണി ലിയോൺ ഇന്ന് ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ്.സണ്ണി മനോഹരമായ ഒരു ആഡംബര കാര്‍ സ്വന്തമാക്കിയതാണ് ഇപ്പോള്‍ ബോളിവുഡിൽ ചർച്ചാ വിഷയം.ലോകത്ത് 450 എണ്ണം മാത്രം നിർമ്മിക്കുന്ന മസരാറ്റി ഗിബ്ലി നെരിസ്മോ ലിമിറ്റഡ് എഡിഷനാണ് സണ്ണിക്ക് സ്വന്തമായത്.
താരം തന്നെയാണ് ആഡംബര കാർ സ്വന്തമാക്കിയ വിവരം സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. നേരത്തെ സണ്ണിലിയോണിന് ഭർത്താവ് ഒരു മസരാറ്റി സമ്മാനിച്ചിരുന്നു. ഇറ്റാലിയൻ സ്പോർട്സ് കാർ നിർമാതാക്കളായ മസരാറ്റിയുടെ സെഡാനായ ഗീബ്ലിയുടെ ലിമിറ്റഡ് എഡിഷനാണ് നെരിസ്മോ. മൂന്നു ലീറ്റര്‍ , ആറു സിലിണ്ടര്‍ (വി 6) ടര്‍ബോ ചാർജ് ചാർജ്ഡ് എൻജിനാണ് നെരിസ്മോയിൽ ഉപയോഗിക്കുന്നത്. നിലവിൽ അമേരിക്കയിലും കാനഡയിലും മാത്രമാണ് മസരാറ്റി ഗിബ്ലി നെരിസ്മോ ലിമിറ്റഡ് എഡിഷൻ വിൽപ്പനയ്ക്കുള്ളത്, ഇന്ത്യയിൽ മസരാറ്റി ഗിബ്ലി മാത്രമേ വിൽപ്പനയ്ക്കുള്ളു.
ഗിബ്ലി നെരിസ്മോ ലിമിറ്റഡിന് പൂജ്യത്തിൽ 100 കിലോമീറ്റർ വേഗത്തിലെത്താണ് വെറും 4.7 സെക്കൻഡുകൾ മാത്രം വേണ്ടിവരുന്ന കാറിന്റെ കൂടിയ വേഗം 280 കിലോമീറ്ററാണ്. ഇന്ത്യയിൽ വിൽപ്പനയ്ക്കുള്ള മസരാറ്റി ഗിബ്ലിയുടെ വില ഏകദേശം 1.06 കോടി രൂപയാണ്.
Post Your Comments