‘അമര്‍ അക്ബര്‍ ആന്റണി’, ‘കട്ടപ്പനയിലെ ഹൃത്വിക് റോഷന്’ എന്നീ ഹിറ്റ് ചിത്രങ്ങള്‍ എഴുതിയ വിഷ്ണു ഉണ്ണികൃഷ്ണനും-ബിബിന്‍ ജോര്‍ജ്ജും ആദ്യമായി സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നു. ഇതിനെക്കുറിച്ച് ഒദ്യോഗികമായ സ്ഥിരീകരണം ലഭിച്ചിട്ടില്ലെങ്കിലും അങ്ങനെയൊരു പ്രോജകറ്റ് ഉടന്‍ തന്നെ ഉണ്ടാകുമെന്നും, ദുല്‍ഖര്‍ സല്മാന് ചിത്രത്തിലെ നായകനാകും എന്നുമാണ് പുറത്തു വരുന്ന വിവരം.
മികച്ച വിനോദ സിനിമകള്‍ പ്രേക്ഷകരിലേക്ക് എത്തിച്ചതില്‍ വിജയം കൈവരിച്ച ഈ ടീം ദുല്‍ഖര്‍ സല്‍മാനുമായി ഒന്നിച്ചൊരു ചിത്രം ചെയ്യുമ്പോള്‍ പ്രതീക്ഷകളും ഏറെയാണ്. വിഷ്ണു ഉണ്ണികൃഷ്ണനും-ബിബിന്‍ ജോര്‍ജ്ജും അഭിനയ രംഗത്തും തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചവരാണ്. നാദിര്‍ഷയുടെ കട്ടപ്പനയിലെ ഹൃത്വിക് റോഷന് എന്ന ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണന് ഹീറോ ആയപ്പോള്‍ റാഫി ചിത്രം റോള്മോഡല്സിലെ പ്രതിനായകനായിരുന്നു ബിബിന്‍ ജോര്‍ജ്ജ്.
Post Your Comments