മോഹന്‍ലാല്‍ സിബി മലയില്‍ കൂട്ടുകെട്ടിലെ എക്കാലത്തെയും ഹിറ്റ് ചിത്രമാണ് കിരീടം. സേതുമാധവന്റെ നൊമ്പരങ്ങള്‍ ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറവും ആരാധക ഹൃദയങ്ങളില്‍ വേദനയോടെ നില്‍ക്കുന്നു. കിരീടത്തില്‍ മോഹന്‍ലാല്‍ നായകനായതും ആ പേര് വന്നതിനും പിന്നിലെ അനിയരക്കഥകള്‍ ഇങ്ങനെ.
പ്രേക്ഷക സ്വീകാര്യത ഏറെ നേടിയ മോഹന്‍ലാല്‍ ഒരേ സമയം മൂന്നു ചിത്രത്തിന്റെ തിരക്കില്‍ ആയിരുന്ന സമയത്താണു സിബി മലയിലും ലോഹിയും ഒരു ചിത്രത്തിന്‍റെ കഥപറയാനായി മോഹന്‍ലാലിനെ സമീപിച്ചത്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും മോഹന്‍ലാലിനോടു കഥ പറയാന്‍ സാധിച്ചില്ല. പലതവണ ഇത് ആവര്‍ത്തിച്ചപ്പോള്‍ കഥ കേള്‍ക്കാത്ത കാരണത്താല്‍ സിബിയുടേയും ലോഹിയുടെയും മനസ് വേദനിക്കരുത് എന്നു കരുതി അലസമായി മോഹന്‍ലാല്‍ കഥ കേള്‍ക്കാന്‍ ഇരുന്നു. എന്നാല്‍ കഥ പുരോഗമിക്കും തോറും മോഹന്‍ലാല്‍ ആവേശഭരിതനായി. ക്ലൈമാക്സ് പറഞ്ഞു കഴിഞ്ഞതും നിറകണ്ണുകളോടെ സിബിയ്ക്കും ലോഹിക്കും നേരെ കൈ നീട്ടി കൊണ്ട് മോഹന്‍ലാല്‍ പറഞ്ഞു ഇതാണ് ഇതാണ് ഞാന്‍ ചെയ്യുന്ന അടുത്ത ചിത്രം.
പിന്നീടു വേണ്ടത് നായികയായിരുന്നു. നായികയായി സിബിയും ലോഹിയും ആഗ്രഹിച്ചിരുന്നതു പാര്‍വതിയേയായിരുന്നു. എന്നാല്‍ ആ സമയം ഏഴോളം ചിത്രങ്ങളില്‍ പാര്‍വതി കാള്‍ ഷീറ്റ് കൊടുത്തിരുന്നു. എങ്കിലും സിബിയുടേയും ലോഹിയുടെയും ചിത്രം എന്നു കേട്ടപ്പോള്‍ പാര്‍വതി ഡേറ്റ് നല്‍കുകയായിരുന്നു. അടുത്ത കടമ്പ കീരിക്കാടന്‍ ആയിരുന്നു. വില്ലനെ തേടി സിബിയും ലോഹിയും ഒരുപാട് അലഞ്ഞു ഒടുവില്‍ ഇന്ത്യന്‍ ആര്‍മി ഓഫീസറായ മോഹന്‍ ജോസിനെ കണ്ടെത്തി മലയാളികള്‍ക്ക് സമ്മാനിച്ചു.
ചിത്രത്തിന് ആദ്യം പേരിട്ടിരുന്നില്ല. രചന പുരോഗമിക്കുന്നതിനിടയില്‍ ഒരു നാള്‍ ലോഹിതദാസിനെ കാണാന്‍ സിബി ഹോട്ടലില്‍ ചെന്നു. ചിത്രത്തിന്‍റെ പേര് കണ്ടെത്തുന്ന തിരക്കില്‍ ആയിരുന്നു ലോഹി. ലോഹിത ദാസ് ആണ് കിരീടം എന്നാ പേര് പറഞ്ഞത്. ഐവി ശശിയൊടൊപ്പം ചെയ്യുന്ന ആദ്യ ചിത്രത്തിനു ലോഹിതദാസ് നിര്‍ദേശിച്ച പേരു കിരീടം എന്നായിരുന്നു. എന്നാല്‍ ഐവി ശശിക്ക് ഇത് ഇഷ്ടപ്പെട്ടിരുന്നില്ല. എന്നാല്‍ ഈ പേര് കേട്ട പാടേ സിബി പറഞ്ഞു ഐവി ശശിക്കു വേണ്ടെങ്കില്‍ വേണ്ട നമ്മുടെ ചിത്രത്തിന് ഈ പേരു മതി. അങ്ങനെ കിരീടം പൂര്‍ത്തിയായി. 1989 ജൂലായ് 7 ന് പ്രദര്‍ശനത്തിനു വന്ന കീരിടം മലയാള സിനിമ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച വിജയമായി മരുകയും ചെയ്തു
Post Your Comments