ചുവപ്പന്‍ രാഷ്ട്രീയം പറഞ്ഞ നിരവധി ഹിറ്റ് ചിത്രങ്ങള്‍ മലയാളത്തിനു സ്വന്തമായുണ്ട്. ലാല്‍ സലാം ഇങ്ക്വിലാബ് സിന്ദാബാദ് തുടങ്ങി ഇങ്ങറ്റം രാമലീല വരെ അത് എത്തി നില്ക്കുന്നു. എന്നാല്‍ ഇപ്പോള്‍ മലയാള സിനിമയുടെ പിന്നണിയില്‍ മറ്റൊരു രാഷ്ട്രീയ സിനിമ ഒരുങ്ങുന്നതായി വാര്‍ത്ത. 2008ല്‍ മോഹന്‍ലാല്‍- ജോഷി കൂട്ടുകെട്ടില്‍ പ്രഖ്യാപിച്ച ചെഗുവേരയാണ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്.
എം കെ സാജന് വീണ്ടും ഈ ചിത്രവുമായി മോഹന്‍ലാലിനെ സമീപിക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ബട്ടര്‍ഫ്ലൈസ്, റെഡ് ചില്ലീസ് എന്നീ മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് വേണ്ടി തൂലിക ചലിപ്പിച്ച സാജന് ആണ് ഈ ചിത്രത്തിന്റെ സംവിധായകന്. പ്രണയവും വിപ്ലവവും നിറഞ്ഞു നില്ക്കുന്ന ചെഗുവേരയായി മോഹന്‍ലാല്‍ എത്തുമോ എന്ന ആകാംഷയിലാണ് ആരാധകര്‍. എന്നാല്‍ മൂന്നിലധികം വമ്പന്‍ പ്രോജക്ടുകളില്‍ കരാര്‍ ആയിരിക്കുകയാണ് മോഹന്‍ലാല്‍
Post Your Comments