ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത ദുല്‍ഖര്‍ ചിത്രം സോളോയുടെ ക്ലൈമാക്സ് പ്രേക്ഷകന് വേണ്ടി തിരുത്തിയത് സോഷ്യല്‍ മീഡിയയില്‍ വലിയ വാര്‍ത്തയായിരുന്നു, സംവിധായകന്റെ അനുമതിയില്ലാതെയായിരുന്നു സോളോയുടെ ക്ലൈമാക്സ് തിരുത്തിയത്. സോളോയുടെ അവസാന ഭാഗം കണ്ടിറങ്ങിയ പ്രേക്ഷകര്‍ കൂവി വിളിച്ചാണ് തിയേറ്റര്‍ വിട്ടത്, ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകര്‍ മുഖം തിരിച്ചതോടെ സോളോയുടെ ക്ലൈമാക്സ് മാറ്റി ചെയ്യാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു, എന്നാല്‍ സംവിധായകനെ അറിയിക്കതെ ഇത്തരമൊരു തീരുമാനമെടുത്തത് കൂടുതല്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
സമാനമായ രീതിയില്‍ ഇതേ സംഭവം മലയാള സിനിമയില്‍ മുന്‍പും നടന്നിട്ടുണ്ട്. ലോഹിതദാസ് ചിത്രങ്ങളില്‍ ഏറെ നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു അദ്ദേഹം തന്നെ സംവിധായക കുപ്പായം അണിഞ്ഞ ‘ഭൂതക്കണ്ണാടി’. ചിത്രത്തില്‍ വിദ്യാധരന് എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ മമ്മൂട്ടിയുടെ പ്രകടനം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഭൂതക്കണ്ണാടി ഇന്നും പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളില്‍ ഒന്നാണ്. ഈ ചിത്രത്തിലെയും ക്ലൈമാക്സ് പ്രേക്ഷകര്‍ക്ക് വേണ്ടി മാറ്റി എഴുതിയിരുന്നു, ലോഹിതദാസ് എഴുതിയ ശുഭകരമല്ലാത്ത ക്ലൈമാക്സില്‍ മാറ്റം വരുത്തുകയും, ചിത്രത്തിന് സന്തോഷപ്രദമായ ക്ലൈമാക്സ് റീഷൂട്ട് ചെയ്തുമാണ് ഭൂതക്കണ്ണാടിയെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ സംവിധായകനായ ലോഹിതദാസിനോട് അനുവാദം ചോദിക്കാതെയായിരുന്നു ഭൂതക്കണ്ണാടിയുടെ അവസാന രംഗങ്ങളില്‍ ചേഞ്ച് വരുത്തിയത്.
Post Your Comments