വിജയ് ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദളപതി വിജയ് – അറ്റ്ലീ കൂട്ട് കെട്ടിൽ ഒരുങ്ങുന്ന മെർസൽ. കരിയറില്‍ ആദ്യമായായി വിജയ് ട്രിപ്പിള്‍ റോളില്‍ പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ബാഹുബലിയുടെ കഥകൃത്തും ബജരംഗി ഭായിജാൻ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ കെ വി വിജയേന്ദ്രപ്രസാദാണ്. ഒക്ടോബർ 18 ന് ദിപാവലി റീലീസായി തമിഴിലും തെലുങ്കിലും മെര്‍സല്‍ പുറത്തിറങ്ങും. തമിഴ് നാട്ടിൽ മാത്രമല്ല കേരളത്തിലും വമ്പൻ റിലീസിന് ഒരുങ്ങുകയാണ് മെർസൽ. ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രം കേരളത്തിൽ റിലീസിന് എത്തിച്ചതോടെ പരിചിതമായ ഗ്ലോബൽ യുണൈറ്റഡ് മീഡിയാണ് മെർസൽ കേരളത്തിൽ റിലീസിന് എത്തിക്കുന്നത്. കേരളത്തിൽ 350 സ്ക്രീനുകളിലാണ് ഗ്ലോബൽ യുണൈറ്റഡ് മീഡിയ ചിത്രം റിലീസിനെത്തിക്കുന്നത്. ഒരു അന്യ ഭാഷ ചിത്രത്തിന് കിട്ടുന്ന റെക്കോർഡ് റിലീസ് ആണിത്.
കേരളത്തിലെ വിജയ് ആരാധകരെ കണക്കിലെടുത്താണ് ഗ്ലോബൽ യുണൈറ്റഡ് മീഡിയ മെർസൽ ഇത്തരമൊരു ബ്രഹ്മാണ്ഡ റിലീസായി മെർസൽ കേരളത്തിൽ എത്തിക്കുന്നത്. ബാഹുബലി 2 ഗ്ലോബൽ യുണൈറ്റഡ് മീഡിയ 320 സ്ക്രീനുകളിലാണ് റിലീസിന് എത്തിച്ചത്. തല അജിത്ത് ചിത്രം വിവേകം 309 സ്ക്രീനുകളിലാണ് എത്തിയത്
Post Your Comments