
എന്ത് കണ്ടാലും അത് ട്രോൾ ആക്കി മാറ്റുക എന്നത് മലയാളികളുടെ ശീലമാണ്.സിനിമ രംഗത്തുള്ളവരാണ് ഏറ്റവും കൂടുതൽ ട്രോളിന് കഥാപാത്രങ്ങളാകുന്നത്.ട്രോളർമാരുടെ പുതിയ ഇര നടി പാർവതിയാണ് .
പാര്‍വതിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ‘ഖരിബ് ഖരിബ് സിങ്ലേ’യുടെ ട്രെയിലര്‍ പുറത്തുവന്നു. ഇര്ഫാന് ഖാന് നായകനാകുന്ന ഹിന്ദി ചിത്രത്തിലാണ് പാര്‍വതി നായികയായി എത്തുന്നത്. തനുജ ചന്ദ്രയാണ് ചിത്രത്തിന്റെ സംവിധാനം. മലയാളി പെൺകുട്ടിയായി തന്നെയാണ് ചിത്രത്തില്‍ പാര്‍വതി അഭിനയിക്കുന്നത്.
ട്രെയിലര്‍ പുറത്തുവന്നതോടെ ആരാധകര്‍ ആഘോഷവും തുടങ്ങി. ട്രെയിലറില്‍ പാര്‍വതിയുടെ കഥാപാത്രം മലയാളം പറയുന്നതും പ്രേക്ഷകര്‍ ആഘോഷമാക്കുന്നുണ്ട്. ‘വേഗം ഇറങ്ങ് കഴുതെ’ എന്നാണ് ഇര്ഫാന് ഖാന്റെ കഥാപാത്രത്തോട് പാര്‍വതി പറയുന്നത്.
ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിലും മലയാളം പറഞ്ഞാണ് തുടങ്ങിയത്.പിന്നീട് അവതാരകന് ഇത് മുംബൈ ആണെന്ന് ഓര്‍മിപ്പിക്കുകയായിരുന്നു. ഈ മലയാളം വാക്കുകൊണ്ടാണിപ്പോൾ ട്രോളർമാർ വിലസുന്നത്.പാർവതിയുടെ ചിത്രവും മലയാള സിനിമയിലെ ചില താരങ്ങളുടെ ചിത്രങ്ങളും യോജിപ്പിച്ചാണ് പുതിയ ട്രോളുകൾ ഉണ്ടാക്കിയിരിക്കുന്നത്.
Post Your Comments