ബിജോയ് നമ്പ്യാര്‍ – ദുല്‍ഖര്‍ സല്മാന് കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ സോളോ മികച്ച പ്രതികരണം നേടിയിരുന്നു. എന്നാല്‍ പിന്നീടു ചിത്രത്തെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്നു ആരോപിച്ചു നായകന് ദുല്‍ഖര്‍ രംഗത്ത് എത്തി. ചിത്രത്തെ കൂവി തോല്‍പ്പിക്കരുതെന്നും അണിയറ പ്രവര്‍ത്തകരെയും തന്നെയും ഇത് നിരാഷനാക്കുന്നുവെന്നും ദുല്‍ഖര്‍ പറഞ്ഞു. ഇപ്പോള്‍ ചിത്രത്തിനും താരത്തിനും പിന്തുണ പ്രഖ്യാപിച്ച് എത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ സിനിമാ താരം കസ്തൂരി.
ദുല്‍ഖറിന്റെ വികാരാധീനമായ ഫെയ്സ്ബുക്ക് പോസ്റ്റ് കാണുന്നത് വരെ സോളോ കാണണമെന്ന് കരുതിയിരുന്നില്ലെന്നും ചിത്രത്തിന് എല്ലാ പിന്തുണയും നല്‍കുന്നുവെന്നും കസ്തൂരി ട്വിറ്ററില്‍ കുറിച്ചു.
സംവിധായകന്റെ അനുവാദമില്ലാതെ ചിത്രത്തിന്റെ ക്ലൈമാക്സ് മാറ്റിയത് വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് തന്റെ ആശങ്കകള്‍ പങ്കുവയ്ച്ച് ഫെയ്സ്ബുക്ക് പേജില്‍ ദുല്‍ഖര്‍ സുദീര്‍ഘമായ ഒരു കുറിപ്പെഴുതിയത്.
കസ്തൂരിയുടെ കുറിപ്പിലെ പ്രസക്തഭാഗങ്ങള്‍
ദുല്‍ഖര്‍,
ഈയടുത്ത് ഞാന്‍ പറവ എന്ന ചിത്രം കണ്ടിരുന്നു. മറ്റുള്ളവര്‍ അധികം സഞ്ചരിക്കാത്ത വഴികള്‍ തിരഞ്ഞെടുക്കുന്ന നിങ്ങളുടെ സന്നദ്ധതയെ ഞാന്‍ ബഹുമാനിക്കുന്നു. നിങ്ങളുടെ വികാരാധീനമായ ഫെയ്സ്ബുക്ക് പോസ്റ്റ് കാണുന്നതുവരെ സോളോ കാണണമെന്ന് ഞാന്‍ കരുതിയിരുന്നില്ല. എന്നാല്‍ എന്റെ വീട്ടിലെത്തിയാല്‍ ഞാന്‍ ആദ്യം ചെയ്യുന്ന കാര്യം സോളോ കാണുകയായിരിക്കും.
നമ്മുടെ സര്‍ഗാത്മകമായ കാഴ്ചപ്പാടുകള്‍ മറ്റൊരാള്‍ക്ക് വിവരിച്ച് മനസ്സിലാക്കി കൊടുക്കുന്നത് വലിയ സങ്കടകരമായ കാര്യമാണ്. പലപ്പോഴു നമ്മുടെ വ്യത്യസ്തമായ കഥ വിപണിയില്‍ വില്‍ക്കുന്നത് ദുഷ്കരമാണ്. പക്ഷെ ഇതൊന്നും നിങ്ങളുടെ കൂട്ടായ അധ്വാനത്തെ ഇല്ലാതാക്കുകയില്ല. നിങ്ങള്‍ ചെയ്യുന്ന ജോലിയെ സ്നേഹിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പൊതുജനത്തിന്റെ സ്വീകാര്യതയല്ല, ഈ കാരണങ്ങളാണ് നിങ്ങളുടെ ചിത്രത്തെ വിലമതിക്കുന്നതാക്കി മാറ്റുന്നത്. മുന്നോട്ട് പോകൂ, പ്രേക്ഷകര്‍ക്ക് നിങ്ങള്‍ക്ക് പിറകെ വരും.
കസ്തൂരി
Post Your Comments