മലയാളത്തിലെന്ന പോലെ തെന്നിന്ത്യന്‍ സിനിമകളിലെ ഇതര ഭാഷകളില്‍ അഭിനയിക്കാനുള്ള ആഗ്രഹവുമായിട്ടാണ് നിവിന്‍ പോളി ഇപ്പോള്‍ കായംകുളം കൊച്ചുണ്ണിയുടെ കര്‍ണാടക ലൊക്കേഷനില്‍ നില്‍ക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിനിടെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കന്നഡ സിനിമയെക്കുറിച്ചും, അവിടേക്ക് ജോലിക്കായി പോയ അനുഭവത്തെക്കുറിച്ചും നിവിന്‍ പങ്കുവെച്ചു.
“2007 ലാണ് അവസാനമായി ഇവിടെ വന്നിട്ടുള്ളത്, ഞാൻ അപ്പോൾ ഒരു ടെക്കി ആയിരുന്നു. ബാംഗ്ലൂരില്‍ നിന്നു മംഗലാപുരത്തേക്ക് സ്ഥലം മാറിയ കൂട്ടുകാർക്കൊപ്പം എത്തിയതായിരുന്നു അന്ന്. പത്തു വർഷത്തിനിടയിൽ ഒരുപാട് മാറ്റങ്ങൾ ഇവിടെ വന്നു.രക്ഷിത് ഷെട്ടിയുടെ കന്നഡ ചിത്രങ്ങള്‍ കണ്ടപ്പോള്‍ അദ്ദേഹം ചെയ്യുന്നത് പോലെയുള്ള സിനിമകള്‍ ചെയ്യണമെന്നു ആഗ്രഹം തോന്നിയിട്ടുണ്ട്. രക്ഷിത് സംവിധാനം ചെയ്തു നായകനായി അഭിനയിച്ച ‘ഉള്ളിടവരു കണ്ടന്തേ’ എന്ന ചിത്രത്തിന്‍റെ തമിഴ് റീമേക്കില്‍ അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചു. അദ്ദേഹവുമായി ഒരു സിനിമ ചെയ്യാനുള്ള പ്ലാനിലാണ്”.- നിവിന്‍ പോളി
Post Your Comments