പ്രമുഖരുടെ അപരന്മാര് എന്നും വാര്‍ത്താ പ്രാധാന്യം നേടാറുണ്ട്. ഒരാളെ പോലെ ഏഴു പേര് ലോകത്ത് ഉണ്ടാവുമെന്നാണ് പറയാറ്. ഇപ്പോള്‍ ബോളിവുഡിലെ താര സുന്ദരി പ്രിയങ്കാ ചോപ്രക്ക് ഒരു അപര. പ്രിയങ്കയുടെ ഈ അപര ഒരു പാകിസ്ഥാനി മോഡല്‍ ആണ്.
പാക് മോഡലായ ഷലായ് സര്ഹാദിയാണ് പ്രിയങ്കയുമായുള്ള രൂപ സാദൃശ്യം കൊണ്ട് ശ്രദ്ധാ കേന്ദ്രമാവുന്നത്. പാകിസ്താനിലെ ജനങ്ങള്‍ ഇൗ യുവ മോഡലിനെ ‘പാകിസ്താനി പ്രിയങ്ക ചോപ്രാ’ എന്നാണ് വിളിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രിയങ്ക ചോപ്രാ ലോക സുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ട സമയത്ത് പലരും താന്‍ പ്രിയങ്കയാണെന്ന് തെറ്റിദ്ധരിച്ചിരുന്നു. പ്രിയങ്ക തന്നെ കുറിച്ച് അറിഞ്ഞിട്ടുണ്ടാകുമെന്നും പാക് പ്രസിദ്ധീകരണത്തിന് നല്കിയ അഭിമുഖത്തില്‍ ഷലായ് സര്‍ഹാദി വ്യക്തമാക്കി.
Post Your Comments