സൂപ്പര്‍ താരങ്ങളെക്കുറിച്ച് അന്ന് മുരളി പറഞ്ഞതിങ്ങനെ!

മലയാള സിനിമയിലെ കരുത്തുറ്റ നടന്മാരില്‍ ഒരാളായിരുന്നു മുരളി, നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച മുരളിയ്ക്ക് ഒരു സൂപ്പര്‍ താര പദവിയിലേക്ക് അനായാസം എത്താന്‍ സാധിക്കുമായിരുന്നു. സൂപ്പര്‍ താരങ്ങള്‍ എന്ന പ്രയോഗത്തിനെതിരെ എന്നും മുഖം തിരിച്ചിട്ടുള്ള മുരളി ഒരിക്കല്‍ മലയാളത്തിലെ സൂപ്പര്‍ താരങ്ങളെക്കുറിച്ച് ഒരു ടിവി അഭിമുഖത്തില്‍ പങ്കുവയ്ക്കുകയുണ്ടായി. 
സൂപ്പര്‍ താരങ്ങളുടെ സിനിമയുടെ തകര്‍ച്ചയ്ക്കുള്ള കാരണം എന്തെന്ന ചോദ്യത്തിനായിരുന്നു മുരളി അന്ന് മറുപടി നല്‍കിയത്.

“പ്രേക്ഷകര്‍ പാവങ്ങളാണ്, അവര്‍ ആദ്യമേ ഒരു രൂപം മനസ്സില്‍ ഉറപ്പിക്കും. അവര്‍ക്ക് അതാണ്‌ കാണേണ്ടത്. അത് തന്നെ സൂപ്പര്‍ താരങ്ങള്‍ ആവര്‍ത്തിക്കും അതില്‍പ്പെട്ടു പോകുന്ന നിസഹായനാണ് സൂപ്പര്‍ താരങ്ങള്‍. ഒരു സൂപ്പര്‍ താരത്തിനു ആകെ ചെയ്യാന്‍ കഴിയുന്നത് ഒരു മാല മാറ്റിയിടാം. മുടി ഒന്നുകില്‍ വലത്തോട്ടു ചീകാം, അല്ലങ്കില്‍ ഇടത്തോട്ട് ചീകാം. മീശയുടെ വീതി വേണമെങ്കില്‍ അല്‍പം കുറയ്ക്കാം, ആവശ്യമെങ്കില്‍ കാതില്‍ ഒരു കമ്മല്‍ ആകാം. ഇത്രയുമൊക്കെ അവകാശമേ ഒരു സൂപ്പര്‍ താരത്തിനുള്ളൂ.”

Share
Leave a Comment