മോഹന്‍ലാല്‍ എന്ന അതുല്യ പ്രതിഭ ഏറ്റവും അധികം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ പരിപാടിയായിരുന്നു ലാലിസം. നാഷണല്‍ ഗെയിംസിന് മിഴിവേകുന്നതിനായി മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലാലിസം വന്‍ പരാജയമായിരുന്നു. പ്രമുഖ ഗായകരുള്‍പ്പടെയുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നുവെങ്കിലും ചുണ്ടനക്കുക മാത്രമായിരുന്നു ചെയ്തത്. ഇതുമൂലം രൂക്ഷ വിമര്‍ശനം ഈ പരിപാടിക്ക് നേരെ ഉണ്ടായിരുന്നു.
മോഹന്‍ലാല്‍ എന്ന താരത്തില്‍ നിന്നും ഇത്തരത്തിലൊരു പ്രവര്‍ത്തി പ്രതീക്ഷിച്ചിരുന്നില്ലെന്ന് ആരാധകര്‍ വരെ പറഞ്ഞു. എന്നാല്‍ ആരംഭ സമയത്തെ ഈ പരിപാടി പരാജയമാകുമെന്നു അറിയാമെന്നു താരം ഇപ്പോള്‍ തുറന്നു പറയുകയാണ്. ലാലിസത്തിന്റെ പരാജയത്തിന് കുറ്റസമ്മതവുമായി രംഗഗത്തെത്തിയിരിക്കുകയാണ് മോഹന്‍ലാല്‍.
വളരെ രസകരമായ ആശയമെന്ന നിലയിലായിരുന്നു പരിപാടിയെ സമീപിച്ചത്. എന്നാല്‍ പ്രതീക്ഷിച്ചതിനേക്കാള്‍ അപ്പുറത്തുള്ള ഓഡിയന്‍സും സ്റ്റേഡിയവുമായിരുന്നു അന്ന് ലഭിച്ചത് താരം പറയുന്നു.
സത്യസന്ധമായി പറയുകയാണെങ്കില്‍ പരിപാടിക്ക് വേണ്ടത്ര സഹായങ്ങളോ സൗകര്യമോ ലഭിച്ചിരുന്നില്ല. അതുകൊണ്ടൊക്കെയാണ് പരിപാടി വിജയിക്കാതിരുന്നത്. വലിയ പരിപാടികളൊന്നും സ്റ്റേജില്‍ ലൈവായി ചെയ്യുന്നതല്ല. കൂടാതെ വൈകിയാണ് ആ പരിപാടി അന്ന് ആരംഭിച്ചത്. പ്രൊഫഷനുകളായ കലാകാരന്‍മാര്‍ക്ക് വരെ പിഴവ് സംഭവിച്ചിരുന്നു.
പരിപാടിയുമായി മുന്നോട്ട് നീങ്ങുന്നതിനിടയില്‍ ഇടയ്ക്ക് പിന്‍മാറാന്‍ തീരുമാനിച്ചിരുന്നുവെന്നും എന്നാല്‍ സമ്മര്‍ദ്ദം കൂടി വന്നപ്പോള്‍ പരിപാടിയുമായി മുന്നോട്ട് നീങ്ങാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും താരം പറയുന്നു.
സാങ്കേതികപരമായും നിരവധി ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. ലൈവ് ഓര്‍ക്കസ്ട്രയായിരുന്നു സെറ്റ് ചെയ്തിരുന്നത്. സാങ്കേതിക പ്രശ്നങ്ങള്‍ അവര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കി. അവരുടെ ടൈമിങ്ങ് അടക്കം തെറ്റിയിരുന്നു. ആരെയും കുറ്റപ്പെടുത്തുകയല്ല. നമ്മുടെ സിസ്റ്റത്തിന്റെ കാര്യത്തെക്കുറിച്ച് പറഞ്ഞതാണെന്നും മോഹന്‍ലാല്‍ പറയുന്നു.
Post Your Comments