
മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടിയെ കാണാൻ ആരാധകർ എത്തുന്നത് സാധാരണ സംഭവമാണ്.എന്നാൽ ആരാധകരുടെ എണ്ണം കൂടിയാലോ പിന്നെ ഉണ്ടാകുന്ന പുകിലൊന്നും പറയണ്ട.അങ്ങനെയൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത്.
ജോയ് മാത്യുവിന്‍റെ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കി ഗിരീഷ് ദാമോധര്‍ സംവിധാനം ചെയ്യുന്ന ‘അങ്കിളി’ന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. വയനാടാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍. കുട്ടികളും സ്ത്രീകളും പ്രായം ചെന്നവരുമടക്കം വന്‍ ജനാവലിയാണ് മമ്മൂട്ടിയെ കാണാന്‍ കാത്തുനിന്നത്.
Post Your Comments