യുവനിരയിലെ ഏറ്റവും ശ്രദ്ധേയനായ ഷൈന്‍ നിഗമിന് കൈ നിറയെ ചിത്രങ്ങളാണ്. നടനും മിമിക്രി താരവുമായ അബിയുടെ മകനാണ് ഷൈന്‍. ‘കിസ്മത്ത്’ എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ തുടക്കം കുറിച്ച ഷൈന്‍ സൈറ ബാനു., പറവ എന്നീ ചിത്രങ്ങളില്‍ മുഖ്യ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ജോസ് കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഷൈന്‍റെ പുതിയ ചിത്രമാണ് പൈങ്കിളി, വ്യത്യസ്ത പ്രണയകഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ദേവനാണ്. പ്രവീണ്‍ ബാലകൃഷ്ണനാണ് ചിത്രത്തിന്‍റെ തിരക്കഥ.
Post Your Comments