ഇന്ത്യന്‍ സിനിമയുടെ ഇതിഹാസ താരം അമിതാഭ് ബച്ചനു എഴുപത്തിയഞ്ചാം പിറന്നാളാണ് ഒക്ടോബര്‍ 11ന്. എന്നാല്‍ ഇത്തവണ പിറന്നാള്‍ ആഘോഷിക്കണ്ട എന്ന തീരുമാനത്തിലാണ് ബിഗ് ബി. മാദ്ധ്യമങ്ങളെയോ ആരാധകരെയോ പോലും അന്നേ ദിവസം താരം കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും ബോളിവുഡ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ ബോളിവുഡ് താര കുടുംബത്തിലെ ചില ഭിന്നതകള്‍ ഗോസിപ്പ് കോളങ്ങളില്‍ നിറയുന്നു. ബിഗ് ബി ആഘോഷങ്ങള്‍ ഉപേക്ഷിക്കാന്‍ കാരണം ബച്ചന്റെ മകള്‍ ശ്വേതയും മരുമകള്‍ ഐശ്വര്യയുമാണെന്നാണ് ഗോസിപ്പ്.
ബച്ചന് കുടുംബത്തിന്റെ പരിപാടികളില്‍ നിന്ന് വിട്ടു നില്ക്കുന്ന ഐശ്വര്യയും ശ്വേതയും തമ്മില്‍ കലഹത്തിലാണെന്നും ഇതില്‍ വിഷമിച്ചാണ് ബിഗ് ബി ഇത്തവണ ആഘോഷങ്ങള്‍ വേണ്ടെന്ന് തീരുമാനിച്ചതെന്നും ബി ടൌന്‍ വാര്‍ത്ത. കൂടതെ ദസറ ആഘോഷങ്ങള്‍ക്ക് ഐശ്വര്യയും മകളും മാത്രമാണ് വന്നത്. അതുപോലെ വോഗ്യൂ ബ്യൂട്ടി അവാര്‍ഡ് നിശയില്‍ ബച്ചന് കുടുംബം എത്തിയപ്പോള്‍ ഐശ്വര്യ വിട്ടു നില്‍ക്കുകയും ചെയ്തു. ഐശ്വര്യയുടെയും ആരാധ്യയുടെയും അസാന്നിദ്ധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെല്ലാം കാരണം ബോളിവുഡില്‍ കിട്ടുന്ന അവസരങ്ങളില്‍ ഭര്‍ത്താവിന്റെ കുടുംബം മുന്നോട്ടു വയ്ക്കുന്ന നിബന്ധനകളില്‍ ഐശ്വര്യയുടെ അതൃപ്തിയാണെന്നും അതാണ് അകല്‍ച്ചയ്ക്ക് കാരണമെന്നും പാപ്പരാസികള്‍ പറയുന്നു. ഐശ്വര്യ മകളെ ഭര്‍തൃ മാതാവ് ജയാ ബച്ചനില്‍ നിന്ന് അകറ്റുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, ഇതും സംബന്ധിച്ച് ബച്ചന് കുടുംബത്തില്‍ നിന്ന് മറുപടി ലഭ്യമായിട്ടില്ല.
Post Your Comments