മദ്യപിച്ചു വാഹനമോടിച്ച കേസിൽ നടൻ ജയ്‌യുടെ ഡ്രൈവിങ് ലൈസൻസ് ആറു മാസത്തേക്കു റദ്ദാക്കി. 5000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. കേസിൽ സെയ്ദാപേട്ട് മജിസ്ട്രേട്ട് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനെ തുടർന്ന് ഇന്നലെ രാവിലെയാണു ജയ് അഭിഭാഷകർക്കൊപ്പം കോടതിയിൽ കീഴടങ്ങിയത്. വിധിക്കുശേഷം നടനെ വിട്ടയച്ചു. കഴിഞ്ഞമാസം ജയ് മദ്യലഹരിയിൽ ഓടിച്ച കാർ അഡയാറിലെ പാലത്തിലേക്ക് ഇടിച്ചുകയറി അപകടത്തിൽപ്പെടുകയായിരുന്നു.
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന് കേസിലാണ് നടനെ അറസ്റ്റ് ചെയ്യണമെന്ന് ഉത്തരവ് കോടതി പുറത്തിറക്കിയിരുന്നു. കേസ് പരിഗണിച്ച അഞ്ചാം തീയ്യതി ഹാജരാകണമെന്ന് നടനോട് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജയ് അന്ന് ഹാജരായിരുന്നില്ല. തുടര്‍ന്ന് രണ്ടു ദിവസത്തിനുള്ളില്‍ നടനെ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന് കോടതി പൊലീസിനോട് നിര്‍ദേശിച്ചു. ആഴ്ചകള്‍ക്ക് മുമ്പ് ചെന്നൈയിലെ ഒരു ആഡംബര ഹോട്ടലിലെ ആഘോഷങ്ങള്‍ക്ക് ശേഷം വീട്ടിലേക്കു മടങ്ങളുമ്പോഴായിരുന്നു കേസിനാസ്പദമായ അപകടം നടന്നത്.
Post Your Comments