
മലയാള സിനിമയില്‍ കല്‍പ്പനയ്ക്ക് ഒരു പകരക്കാരിയില്ല. മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രം ചാര്‍ലിയിലെ മേരിയെ അവിസ്മരണീയമാക്കിയിട്ടാണ് കലപ്പന കലാ ലോകത്ത് നിന്നും അരങ്ങൊഴിഞ്ഞത്. അവസാന കാലഘട്ടങ്ങളില്‍ ഒട്ടേറെ മികച്ച ക്യാരക്റ്റര്‍ റോളുകള്‍ കല്‍പ്പനെയെ തേടിയെത്തിയിരുന്നു, അഞ്ജലി മേനോന്‍ ആദ്യമായി സംവിധാനം ചെയ്ത മഞ്ചാടിക്കുരു എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ കല്‍പ്പന അവതരിപ്പിച്ചിരുന്നു.
‘മഞ്ചാടിക്കുരു’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കല്‍പ്പന അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി ചിത്രത്തിന്‍റെ സംവിധായിക അഞ്ജലി മേനോന്‍ വ്യക്തമാക്കി. തന്‍റെ ബുദ്ധിമുട്ടകളെക്കുറിച്ച് കല്‍പ്പന തുറന്നു പറഞ്ഞിരുന്നുവെന്നും അഞ്ജലി മേനോന്‍ ഒരു അഭിമുഖത്തിനിടെ പ്രതികരിച്ചു. ചില ഷോട്ടുകള്‍ നിരവധി തവണ റിഹേഴ്‌സല്‍ നടത്തിയതിനു ശേഷമാണ് ചിത്രീകരിച്ചതെന്നും അഞ്ജലി കൂട്ടിച്ചേര്‍ത്തു.
Post Your Comments