ആനന്ദത്തിലെ ലൗലി ടീച്ചറെ അധികമാരും മറന്നു കാണാനിടയില്ല.സുഹൃത്തുക്കൾ തുടങ്ങിയ യൂട്യൂബ് ചാനലിൽ നേരമ്പോക്കിന് തന്റെ ഡബ്സ്മാഷ് അപ്പ്ലോഡ് ചെയ്തപ്പോൾ വിനീത കരുതിയിരുന്നില്ല അത് സിനിമാലോകത്തേക്കുള്ള വഴി തുറക്കുമെന്ന്.ആദ്യ സിനിമയില്‍ത്തന്നെ എന്നുമോര്‍ത്തിരിക്കാന്‍ പറ്റുന്ന കഥാപാത്രങ്ങള്‍ കിട്ടുന്നത് അപൂര്‍വമാണ്. അങ്ങനെയൊരു ഭാഗ്യം വിനീതയ്ക്ക് നേടിക്കൊടുത്തത് വിനീത ചെയ്ത ഡബ്സ്മാഷുകളാണ്.ഈ വീഡിയോകൾ കണ്ടിട്ടാണ് വിനീത് ശ്രീനിവാസൻ താന്‍ നിർമിച്ച ആനന്ദം എന്ന സിനിമയിൽ വിനീതയ്ക്ക് അവസരം നൽകിയത്.കൊല്ലം സ്വദേശിയാണെങ്കിലും വിനീത ഇപ്പോള്‍ സിംഗപ്പൂരിലാണ് താമസിക്കുന്നത്. പീഡിയാട്രിക് കൗണ്‍സിലറായി ജോലി ചെയ്യുന്ന വിനീതയ്ക്ക് അഭിനയത്തോട് പണ്ടേ താല്പര്യം ഉണ്ടായിരുന്നു.
വീഡിയോ കാണാം
Post Your Comments